Top

മഹാരാഷ്ട്രയിലെ 'താമര ഓപ്പറേഷന്‍ 'വിജയിക്കുമോ?; കണക്കുകള്‍ പറയുന്നതിങ്ങനെ, മജ്‌ലിസും സിപിഐഎമ്മും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സഹായിച്ചേക്കും

22 Jun 2022 2:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്രയിലെ താമര ഓപ്പറേഷന്‍ വിജയിക്കുമോ?; കണക്കുകള്‍ പറയുന്നതിങ്ങനെ, മജ്‌ലിസും സിപിഐഎമ്മും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സഹായിച്ചേക്കും
X

മുംബൈ: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ വിള്ളലുകള്‍ നിലനില്‍ക്കെ അധികാരം കൈയടക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് ബിജെപി. ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എമാര്‍ തങ്ങളുടെ പാളയത്തിലെത്തിയാല്‍ അധികാരത്തിലെത്താമെന്ന സ്മൂത്ത് ബിജെപി കണക്കു കൂട്ടുന്നു. കുറഞ്ഞ പക്ഷം മഹാ വികാസ് അഘാഡി സഖ്യ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഇത് പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്നാണ് അനുമാനം.

അതേസമയം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കുക ബിജെപിക്ക് എളുപ്പമാവില്ല. 288 ആണ് മഹാരാഷ്ട്ര നിയമസഭയിലെ അംഗബലം. എന്‍സിപിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ 285 അംഗങ്ങളാണ് നിലവില്‍ നിയമസഭയിലുള്ളത്. ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരു എംഎല്‍എ മരിച്ചതിനാല്‍ ഈ എണ്ണം 55 ആയി. കേവല ഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.

ശിവസേനയില്‍ നിന്നും ഇടഞ്ഞു നില്‍ക്കുന്ന ഏക്‌നാഥ് ഷിന്ദേയ്ക്ക് ഒപ്പം എത്ര എംഎല്‍എമാര്‍ ഉണ്ടെന്ന് വ്യക്തമല്ല. 40 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് ഷിന്‍ഡേയുടെ വാദം. എന്നാല്‍ 22 എംഎല്‍എമാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകനാഥ് ഷിന്ദേയോടൊപ്പമുള്ള 22 പേര്‍ രാജി വെച്ചാല്‍ സഭാംഗങ്ങളുടെ എണ്ണം 263 ആയി കുറയും. അപ്പോള്‍ ഭൂരിപക്ഷത്തിന് 132 പേരുടെ പിന്തുണ വേണം.

എന്‍സിപിയുടെ 52 ഉം കോണ്‍ഗ്രസിന്റെ 44 ഉം ഉള്‍പ്പെടെ 96 അംഗങ്ങളുണ്ട്. ശിവസേനയില്‍ 22 പേര്‍ രാജി വെച്ചാലും ശേഷമുള്ള 33 പേരുണ്ടെന്ന് പാര്‍ട്ടി പറയുന്നു. അപ്പോള്‍ അംഗബലം 129 ആയി. ഭൂരിപക്ഷത്തിന് വേണ്ട 132 എന്ന അംഗ സംഖ്യ നിലനിര്‍ത്താന്‍ ആവശ്യം മൂന്ന് പേരുടെ പിന്തുണ. സിപിഐഎമ്മും (1) മജ്‌ലിസ് പാര്‍ട്ടിയും (2) സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചാല്‍ സര്‍ക്കാരിന് നിലനില്‍ക്കാം. എന്നാല്‍ കൂടുതല്‍ പേര്‍ കൂറുമാറിയാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവുമെന്നുറപ്പാണ്.

Story Highlight: Maharashtra crisis: how the numbers stand in assembly

Next Story