Top

പ്രധാനവകുപ്പുകള്‍ ബിജെപിക്ക്: ആഭ്യന്തരവും ധനകാര്യവും ഫഡ്‌നാവിസിന്, ഷിന്‍ഡെയ്ക്ക് പിഡബ്ല്യുഡി

നിയമം, ജലവിഭവം, ഭവനനിര്‍മാണം, ഊര്‍ജ വകുപ്പുകളും ഫഡ്‌നാവിസ് കൈകാര്യം ചെയ്യും.

14 Aug 2022 2:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനവകുപ്പുകള്‍ ബിജെപിക്ക്: ആഭ്യന്തരവും ധനകാര്യവും ഫഡ്‌നാവിസിന്, ഷിന്‍ഡെയ്ക്ക് പിഡബ്ല്യുഡി
X

മഹാരാഷ്ട്രയില്‍ ആഭ്യന്തരം, ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന്. നിയമം, ജലവിഭവം, ഭവനനിര്‍മാണം, ഊര്‍ജ വകുപ്പുകളും ഫഡ്‌നാവിസ് കൈകാര്യം ചെയ്യും.

പിഡബ്ല്യുഡിയും നഗരവികസന വകുപ്പുമാണ് മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെ കൈകാര്യം ചെയ്യുക. പൊതുഭരണം, ഐടി, ഗതാഗതം, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് സ്‌പെഷല്‍ അസിസ്റ്റന്‍സ്, ദുരന്തനിവാരണം, മണ്ണ് ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും തുടങ്ങി വിഭജിച്ചു നല്‍കാത്ത വകുപ്പുകള്‍ ഷിന്‍ഡെയുടെ കീഴിലാണ്. മുന്‍ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാര്‍ലമെന്ററി കാര്യ വകുപ്പുകളുടെ ചുമതല. ദീപക് കേസര്‍കറിനാണ് വിദ്യാഭ്യാസ വകുപ്പ്. അബ്ദുല്‍ സത്താറാണ് കൃഷി മന്ത്രി.




രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് ഷിന്‍ഡെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Next Story