Top

മഹാരാഷ്ട്ര കാബിനറ്റ് വിപുലീകരണം ഉടൻ; ആഭ്യന്തര വകുപ്പ് ഫട്‌നാവിസിനെന്ന് സൂചന

8 Aug 2022 7:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്ര കാബിനറ്റ് വിപുലീകരണം ഉടൻ; ആഭ്യന്തര വകുപ്പ് ഫട്‌നാവിസിനെന്ന് സൂചന
X

മുംബൈ: വിമത നീക്കത്തിലൂടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കാബിനറ്റ് വിപുലകരണത്തിനൊരുങ്ങി മഹാരാഷട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ വാരം തന്നെ വിപുലീകരണം നടക്കുമെന്ന് സർക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

നിങ്ങള്‍ ചിന്തിക്കുന്നതിലും വേഗത്തില്‍ വിപുലീകരണമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്ന പേര് ദേവേന്ദ്ര ഫട്‌നാവിസിന്റേത് തന്നെയാണ്. നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഫട്‌നാവിസും 22 എംഎല്‍എമാരും ഡല്‍ഹിയിലുണ്ട്.

വരുന്ന തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന് സ്വാധീനമുള്ള ബാരാമതി പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നേതൃത്വം നല്‍കുമെന്ന് ഫട്‌നാവിസ് അറിയിച്ചു. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് ലോക്‌സഭയില്‍ ബാരാമതിയെ പ്രതിനിധീകരിക്കുന്നത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജയിക്കുന്ന 16 മണ്ഡലങ്ങളില്‍ നിലമെച്ചപ്പെടുത്തലാണ് ബിജെപിയുടെ ലക്ഷ്യം. സിറ്റിങ് സീറ്റുകളില്‍ വിജയം ആവര്‍ത്തിക്കുന്നതിന് ശിവസേനയും ബിജെപിയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഫട്‌നാവിസ് പറഞ്ഞു.

STORY HIGHLIGHTS: Maharashtra cabinet expansion soon; It is indicated that Fadnavis is the Home Department

Next Story