Top

ദത്തുനല്‍കിയ കുഞ്ഞിന് വേണ്ടി പെറ്റമ്മയും പോറ്റമ്മയും; പത്തുവയസുകാരിക്ക് രക്ഷയായി മദ്രാസ് ഹെെക്കോടതി വിധി

28 Nov 2021 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദത്തുനല്‍കിയ കുഞ്ഞിന് വേണ്ടി പെറ്റമ്മയും പോറ്റമ്മയും; പത്തുവയസുകാരിക്ക് രക്ഷയായി മദ്രാസ് ഹെെക്കോടതി വിധി
X

ചെന്നൈ: ദത്തുനല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്ന അമ്മയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍തൃസഹോദരിക്ക് ദത്ത് നല്‍കിയ കുട്ടിയെ തിരികെ വേണമെന്ന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോറ്റമ്മയ്ക്ക് അനുകൂലമായി കോടതി നിലപാടെടുത്തത്. അതേസമയം, അമ്മയ്ക്ക് ആഴ്ചയിലൊരിക്കല്‍ കുഞ്ഞിനൊപ്പം താമസിക്കാന്‍ കോടതി അനുമതി നല്‍കി.

സേലം സ്വദേശിയായ ശരണ്യയാണ് മകളെ തിരിച്ചുവേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2012ലാണ് ശരണ്യയുടെ സമ്മതത്തോടെ ഭര്‍ത്താവ് ശിവകുമാര്‍ മൂന്നരമാസം പ്രായമുള്ള തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ കുട്ടികളില്ലാത്ത സഹോദരി സത്യയ്ക്ക് ദത്ത് നല്‍കിയത്. എന്നാല്‍ 2019-ല്‍ സത്യയുടെ ഭര്‍ത്താവ് രമേശ് മരണപ്പെട്ടതോടെ കുഞ്ഞിനെ തിരിച്ചുവേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു.

കുട്ടിയെ തിരികെ നല്‍കാന്‍ സത്യ തയ്യാറാകാതെ വന്നതോടെ വിഷയം ഇരുവീട്ടുകാരും തമ്മിലെ തര്‍ക്കമായി മാറുകയും കുട്ടിയെ അധികൃതര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയുമുണ്ടായി. ഇതോടെ ഹൈക്കോടതിയെ സമീപിച്ച ശരണ്യ കുട്ടികള്‍ക്ക് മേല്‍ അവകാശമുന്നയിച്ചു. ഇതിനെതിരെ സത്യയും ഹര്‍ജി നല്‍കി.

ഇരുഭാഗത്തെയും കേട്ട കോടതി പത്തു വര്‍ഷക്കാലം കുട്ടിയെ വളര്‍ത്തിയ പോറ്റമ്മയ്ക്ക് ഒപ്പം കുട്ടിയെ വിട്ടുകൊടുക്കാന്‍ വിധിക്കുകയായിരുന്നു. അതേസമയം, ആരുടെ കൂടെ പോകണമെന്ന കോടതിയുടെ ചോദ്യത്തിന് രണ്ടുപേരെയും വേണമെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. ഇത് പരിഗണിച്ചാണ് അമ്മയ്ക്ക് ആഴ്ചയിലൊരിക്കല്‍ കുട്ടിയോടൊപ്പം താമസിക്കാമെന്ന് കോടതി നിര്‍ദേശിച്ചത്.



Next Story