Top

പെട്രോൾ വിലക്കയറ്റത്തിൽ നിശബ്ദത; അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോൺഗ്രസ്

10 April 2022 8:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്രോൾ വിലക്കയറ്റത്തിൽ നിശബ്ദത; അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോൺഗ്രസ്
X

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോൺഗ്രസ് പ്രവർത്തകർ. യുപിഎ ഭരണകാലത്ത് പെട്രോൾ വിലയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ഇരുവരും ഇപ്പോൾ നിശബ്ദരായിരിക്കുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

'2012ൽ വാഹനം വാങ്ങാം എന്നാൽ പെട്രോളും ഡീസലും വാങ്ങാൻ വായ്‌പ വേണമെന്ന് ഇന്ധന വിലവർധനയ്‌ക്കെതിരെ ഈ അഭിനേതാക്കൾ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് എൽപിജി സിലിണ്ടറിന് 300-400 രൂപയായിരുന്നു വില, പെട്രോളിനും ഡീസലിനും ലിറ്ററിന് 60 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ എൽപിജി സിലിണ്ടറുകളുടെ വില 1000 രൂപയിലധികവും പെട്രോൾ-ഡീസൽ 100-120 രൂപയുമാണ്. ഈ അവസ്ഥയിൽ ഇരുവരും ഒരക്ഷരം പോലും മിണ്ടുന്നില്ല', പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് എംഎൽഎ പിസി ശർമ പിടിഐയോട് പറഞ്ഞു. ഇവർക്ക് സാധാരണ ജനങ്ങളെക്കുറിച്ച് യാതൊരു വേവലാതിയുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എന്നാൽ ബിജെപി നേതാവ് വിശ്വാസ് സാരംഗ് ഈ നടപടി ദൗർഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്. 'ബച്ചൻ ആ പാർട്ടിയിൽ നിന്നുള്ള ലോക്‌സഭാ എംപിയായിരുന്നപ്പോൾ കോൺഗ്രസ് പ്രശംസിക്കാറുണ്ടായിയുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ കോൺഗ്രസിന് ബച്ചനെ ഇഷ്ടമല്ല', സാരംഗ് പറഞ്ഞു. "ലോകം മുഴുവൻ സ്നേഹിക്കുന്ന മെഗാസ്റ്റാറാണ് അമിതാഭ് ബച്ചൻ. അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നത് കോൺഗ്രസിന്റെ നിരാശയാണ് കാണിക്കുന്നത്," ബിജെപി നേതാവ് ന്യൂസ് പോർട്ടലിനോട് പറഞ്ഞു.

story highlights: madhyapradesh congress burns akshay kumar and amitabh bhachans effigies

Next Story