Top

500 കോടിയുടെ ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക്; യുപിയില്‍ വമ്പന്‍ പ്രൊജക്ടുമായി ലുലു ഗ്രൂപ്പ്

30 Dec 2021 5:48 AM GMT
അഭിനന്ദ് ബി.സി

500 കോടിയുടെ ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക്; യുപിയില്‍ വമ്പന്‍ പ്രൊജക്ടുമായി ലുലു ഗ്രൂപ്പ്
X

ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാന്‍ ലുലു ഗ്രൂപ്പ്. പാര്‍ക്ക് സ്ഥാപിക്കാനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് യുപി സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സാന്നിധ്യത്തില്‍ ലക്‌നൗവില്‍ വെച്ച നടന്ന ചടങ്ങിലാണ് ഉത്തരവ് കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ഗ്രേറ്റര്‍ നോയ്ഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണില്‍ നിന്നും ഉത്തരവ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിന്റെ മാതൃക യോഗി ആദിത്യ നാഥ് അനാവരണം ചെയ്തു.

ലോകോത്തര നിലവാരമുള്ള സംവിധാനം യുപിയിലെ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാവുമെന്ന് എംഎ യൂസഫലി പറഞ്ഞു. 20000 ടണ്‍ പഴങ്ങളും പച്ചക്കറികളും ലോകത്തുടനീളമുള്ള ലുലുഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ വിതരണം ചെയ്യാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എട്ട് മാസത്തിനകം പദ്ധതി സജ്ജമാവും. 3000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

Next Story