Top

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല; മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം

10 Feb 2022 8:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല; മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം
X

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹാബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അരുണ്‍ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.

സമാധാനപരമായ കര്‍ഷക റാലിക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും കാര്‍ ഇടിച്ചുകയറ്റിയെന്ന കേസിലെ മുഖ്യ പ്രതിയാണ് ആശിഷ് മിശ്ര. ഒക്ടോബര്‍ 3നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് ആശിഷ് മിശ്രയെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും.

ഒക്ടോബര്‍ 9ന് 10 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രിപുത്രനെ അറസ്റ്റ് ചെയ്തത്. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹന ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് അശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ആശിഷ് മിശ്രയടക്കം 13 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

Next Story