ജമ്മു കശ്മീരിൽ പുള്ളിപ്പുലിയുടെ ആക്രമത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു; പിടികൂടാൻ ഉത്തരവിട്ട് ജില്ലാ ഭരണകൂടം
പുലിയെ പിടികൂടാൻ ആവശ്യമെങ്കിൽ സൈന്യത്തിന്റേയോ അർദ്ധ സൈന്യത്തിന്റേയോ സഹായം സ്വീകരിക്കും.
15 Jun 2022 2:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ പുളളിപ്പുലി മൂന്ന് കുട്ടികളെ കൊലപ്പെടുത്തി. പുലിയെ പിടികൂടുകയോ, വെടിവെച്ച് കൊല്ലുകയോ ചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ബാരമുളള ജില്ലയിലെ ഉറിയിലെ കൽസൻ ഘാട്ടി, ബോണിയാർ പ്രദേശങ്ങളിലാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടത്.
ജനങ്ങളുടെ ജീവന് ഭീഷണിയായ പുലിയെ വെടിവെച്ച് കൊല്ലുകയോ അല്ലെങ്കിൽ പിടികൂടുകയോ ചെയ്യണമെന്ന് ബാരാമുളള ഡെപ്യൂട്ടി കമ്മീഷ്ണർ സെയ്ദ് സെഹ്റിഷ് അസ്ഗർ ഉത്തരവിട്ടതായി അദ്ദേഹത്തോട് അടുത്ത വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നരഭോജി പുലിയെ വേട്ടയാടുന്നതിനുള്ള അടിയന്തരവും ആവശ്യമായതുമായ കർമ്മ പദ്ധതി ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട കക്ഷികളുമായി വിളിച്ചുചേർത്ത യോഗത്തിലാണ് അസ്ഗർ ഈ നിർദ്ദേശങ്ങൾ നൽകിയതെന്ന് വക്താവ് കൂട്ടിച്ചേർത്തു.
പുലിയെ പിടികൂടാൻ ആവശ്യമെങ്കിൽ സൈന്യത്തിന്റേയോ അർദ്ധ സൈന്യത്തിന്റേയോ സഹായം സ്വീകരിക്കും. പുലിയെ വേട്ടയാടുന്നതിന് ആവശ്യമായ അനുമതി ഉന്നത അധികാരികൾ നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷ്ണർ അസ്ഗർ പറഞ്ഞു. പുളളിപ്പുലിയുടെ ആക്രമണ സാധ്യതയുളളതിനാൽ ഉറി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Leopard Kills Three Childs in Jammu and Kashmir
- TAGS:
- Jammu and Kashmir
- Leopard