'മഹാ വികാസ് അഘാഡി അവസാനിച്ചിട്ടില്ല'; ബിജെപിക്കെതിരെ പോരാട്ടം തുടരുമെന്ന് സേന, കോണ്‍ഗ്രസ് , എന്‍സിപി
1 July 2022 12:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ദവ് താക്കറേ രാജിവച്ചതോടെ ശിവ് സേനയും എന്‍സിപിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാ വികാസ് അഘാഡി നിലനില്‍ക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഈ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍.
2019 നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് മഹാ വികാസ് അഘാഡി രൂപീകരിച്ചത്. അത് ഇപ്പോഴും പ്രസക്തമാണ്. ബിജെപിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ശിവ് സേന നേതാവ് സഞ്ജയ് റാവത്ത്, സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പടോള്‍, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന് എന്നിവര്‍ പറഞ്ഞു. എന്‍സിപിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.
കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ട്, ചവാന്, നാനാ പടോള്‍, മറ്റ് എംഎല്‍എമാര്‍ എന്നിവര്‍ ഉദ്ദവ് താക്കറേയെ ബന്ധപ്പെട്ടിരുന്നു. അനീതിക്കെതിരായി എല്ലാ വിധ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന് ചവാന് പറഞ്ഞു.
സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിന് മഹാ വികാസ് അഘാഡി തുടരേണ്ടത് അത്യാവശമാണെന്ന് പൃഥ്വിരാജ് ചവാന് പറഞ്ഞു. ബിജെപിക്കെതിരായ മികച്ച കൂട്ടായ്മയാണ് മഹാ വികാസ് അഘാഡിയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: leaders says Maha Vikas Aghadi not dead
- TAGS:
- NCP
- Shiv sena
- CONGRESS
- Maharashtra
- BJP