Top

ലതാ മങ്കേഷ്കറിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം; വെന്റിലേറ്ററിൽ

കൊവിഡ് ബാധയെ തുടര്‍ന്ന് ജനുവരി 11നാണ് ലത മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

5 Feb 2022 10:33 AM GMT
ഫിൽമി റിപ്പോർട്ടർ

ലതാ മങ്കേഷ്കറിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം; വെന്റിലേറ്ററിൽ
X

ഗായിക ലത മങ്കേഷ്‌കറുടെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ബ്രീച്ച് കാന്‍ഡി ആശുപത്രി ഡോക്ടര്‍ പ്രതീത് സംദാനി അറിയിച്ചായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

കൊവിഡ് ബാധയെ തുടര്‍ന്ന് ജനുവരി 11നാണ് ലത മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയയും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ജനുവരി അവസാനത്തോടെ കൊവിഡില്‍ നിന്നും ന്യുമോണിയയില്‍ നിന്നും മുക്തയായിരുന്നു. തുടര്‍ന്നും നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്ന ലത മങ്കേഷ്‌കറെ കഴിഞ്ഞ ആഴ്ച വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു.

വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായും ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുന്നതായും ഡോക്ടര്‍ പ്രതീത് അറിയിച്ചിരുന്നു. ലത മങ്കേഷ്‌കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി അടുത്ത സുഹൃത്ത് അനുഷ ശ്രീനിവാസനും നേരത്തെ അറിയിച്ചിരുന്നു.

Next Story