Top

ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം വൈകിട്ട് ; പ്രധാനമന്ത്രി പങ്കെടുക്കും

ഇന്ന് രാവിലെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ലതാ മങ്കേഷ്‌കറുടെ അന്ത്യം

6 Feb 2022 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം വൈകിട്ട് ; പ്രധാനമന്ത്രി പങ്കെടുക്കും
X

അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 6.30ന് മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ഭൗതിക ശരീരം വസതിയിലെത്തിച്ചു. രാഷ്ട്രീയ സാസ്‌കാരിക കലാരംഗത്തെ നിരവധിപേരാണ് അനുശോചനമറിയിക്കാന്‍ വസതിയിലേക്കെത്തുന്നത്.

ഇന്ന് രാവിലെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ലതാ മങ്കേഷ്‌കറുടെ അന്ത്യം. 92 വയസായിരുന്നു. നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി റാം നാഥ് കോവിന്ദും അനുശോചനമറിയിച്ചു. ഒരു മാസത്തിലേറെയായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കര്‍. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിച്ചിരുന്നു.

ജനുവരി 11 നാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചിരുന്നു. തന്റെ 13ാം വയസ്സിലാണ് ലതാ മങ്കേഷ്‌കര്‍ സംഗീത ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സംഗീതത്തിലെ അവിഭാജ്യ സാന്നിധ്യമായി മാറാന്‍ ലത മങ്കേഷ്‌കറിന് കഴിഞ്ഞു.

Next Story