Top

കാലിത്തീറ്റ കുംഭകോണം; ലാലുപ്രസാദ് യാദവിന് ജാമ്യം

ദോര്‍ബന്‍ഡ ട്രഷറിയില്‍ നിന്ന് നൂറ്റിമുപ്പത്തിയൊന്ന് കോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസിലാണ് ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചത്.

22 April 2022 1:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലിത്തീറ്റ കുംഭകോണം; ലാലുപ്രസാദ് യാദവിന് ജാമ്യം
X

പാറ്റ്ന; അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് ജാമ്യം. 135 കോടിയുടെ കാലിത്തീറ്റ കുംഭകോണ കേസിലാണ് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദോര്‍ബന്‍ഡ ട്രഷറിയില്‍ നിന്ന് നൂറ്റിമുപ്പത്തിയൊന്ന് കോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസിലാണ് ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചത്.

ഫെബ്രുവരിയിലാണ് റാഞ്ചിയിലെ സിബിഐ കോടതി കേസില്‍ ലാലുവിനെ അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് 73കാരനായ ലാലു കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. കേസില്‍ അഞ്ചുവര്‍ഷത്തെ തടവിന് പുറമെ അറുപതുലക്ഷംരൂപ പിഴയടക്കാനും റാഞ്ചിയിലെ സിബിഐകോടതി വിധിച്ചിരുന്നു.

അതേസമയം ലാലുപ്രസാദ് കേസില്‍ ഇപ്പോള്‍ തന്നെ നാല്പത്തിയൊന്ന് മാസം തടവ് അനുഭവിച്ചതായി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. തുര്‍ന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവുണ്ടായത്. പകുതിയലധികവും ശിക്ഷ അനുഭവിച്ചതുകൊണ്ട് ജാമ്യം അനുവദിക്കുകയാണെന്ന നിലപാട് കോടതില്‍ നിന്നുണ്ടായതെന്നാണ് സൂചന.

STORY HIGHLIGHTS: Lalu Prasad Yadav released on bail in Fodder scam

Next Story