Top

കോണിപ്പടിയില്‍ നിന്ന് വീണ് പരുക്ക്; ലാലുപ്രസാദ് യാദവ് ആശുപത്രിയില്‍

മൂന്നര വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ നിന്നും പട്നയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ ലാലു തിരിച്ചെത്തിയത്.

4 July 2022 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണിപ്പടിയില്‍ നിന്ന് വീണ് പരുക്ക്; ലാലുപ്രസാദ് യാദവ് ആശുപത്രിയില്‍
X

പട്ന: കോണിപ്പടിയില്‍ നിന്ന് വീണു സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്നയിലെ പരസ് ആശുപത്രിലാണ് ലാലുവിനെ പ്രവേശിപ്പിച്ചത്. സ്വവസതിയിലെ കോണിപടിയില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് ലാലുവിന് പരുക്കേറ്റത്. 75 കാരനായ ആര്‍ജെഡി അധ്യക്ഷന് വീഴ്ച്ചയില്‍ തോളിലും പുറത്തും സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മൂന്നര വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ നിന്നും പട്നയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ ലാലു തിരിച്ചെത്തിയത്. കാലിതീറ്റ കുംഭകോണകേസില്‍ ജയില്‍ മോചിതനായ ലാലു ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏറെകാലം ചികിത്സയിലായിരുന്നു. 2017 ല്‍ ആണ് കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു വിചാരതടവിലാകുന്നത്. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ലാലു ചികിത്സക്ക് വിധേയനാവുകയായിരുന്നു. ഈ വര്‍ഷമാദ്യവും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലാലുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

139.35 കോടിയുടെ കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട് ഡൊറന്‍ഡ ട്രഷറി അഴിമതി കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. അതിനിടെ ഫെബ്രുവരിയില്‍ അഞ്ചാമത്തെ കാലിതീറ്റ കുംഭകോണകേസില്‍ ലാലുവിനെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരനെന്നു വിധിച്ചിരുന്നു.

Next Story