Top

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരമാവാമെന്ന് സുപ്രീം കോടതി; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

2 May 2022 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരമാവാമെന്ന് സുപ്രീം കോടതി; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി
X

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍നിന്ന് മാംസം ഒഴിവാക്കിയ് നടപടിയില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണത്തില്‍ മാംസാഹാരം നല്‍കുന്നത് തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ലക്ഷദ്വീപിലെ ഭരരണ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ലക്ഷദ്വീവ് അഡ്മിനിസ്‌ട്രേറ്റല്‍ പ്രഫൂല്‍ ഖോഡ പട്ടേലിനും കോടതി നോട്ടീസ് അയച്ചു.

ലക്ഷ ദ്വീപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയായാണ് കോടതി നടപടി വിലയിരുത്തുന്നത്. ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍ നിന്നും ബീഫ്, ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കിയും, ലക്ഷദ്വീപിലെ ഡയറി ഫാം അടച്ചുപൂട്ടാനുള്ള ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജികള്‍. കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച ഇന്ദിരാ ബാനര്‍ജി, എഎസ് ബൊപ്പണ്ണ എന്നിവര്‍ 2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താല്‍പര്യം പരിഗണിക്കാതെയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഇടപെടുല്‍.

Story Highlight: Lakshadweep administration Reforms controversy Supreme Court notice to central government

Next Story