Top

ലഖിംപൂര്‍ ഖേരി സംഭവം; കോണ്‍ഗ്രസ് മുന്‍ എംപിയുടെ ബന്ധുവിനെ തിരഞ്ഞ് പൊലീസ്

പ്രാഥമിക അന്വേഷണത്തില്‍ തന്നെ അന്‍ങ്കിത് ദാസും ആശിഷ് മിശ്രയും പരസ്പ്പരം അറിയുന്നവരാണെന്ന് കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

11 Oct 2021 11:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂര്‍ ഖേരി സംഭവം; കോണ്‍ഗ്രസ് മുന്‍ എംപിയുടെ ബന്ധുവിനെ തിരഞ്ഞ് പൊലീസ്
X

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ സുഹൃത്തിനേയും പൊലീസ് തിരയുന്നു. സംഭവം അന്വേഷിക്കുന്ന യുപി പ്രത്യേക പൊലീസ് സംഘമാണ് അന്തരിച്ച കോണ്‍ഗ്രസ് രാജ്യസഭാ എംപി അഖിലേഷ് ദാസിന്റെ അടുത്ത ബന്ധുവായ അന്‍ങ്കിത് ദാസിനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിരിക്കുന്നത്. അന്‍ങ്കിത് ദാസ്, ഡ്രൈവര്‍ ശേഖര്‍ ഭാരതി, സുമിത് ജെയ്സ്വാള്‍ എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചിലാണ് പ്രത്യേക പൊലീസ് സംഘം നടത്തുന്നത്.

സംഭവത്തില്‍ പരിക്കേറ്റ ചിലരുടെ പ്രസ്താവനകളാണ് അന്‍ങ്കിത് ദാസ് സംഭവസമയത്ത് ഉണ്ടായിരുന്നതായി വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ ക്ലിപ്പില്‍ അങ്കിതിന്റെ പങ്ക് വെളിവാക്കുന്നു. കര്‍ഷകര്‍ക്കു നേരെ അതിക്രമിച്ചുകയറിയ വാഹനത്തില്‍ അന്‍ങ്കിതുണ്ടായിരുന്നതായി സംഭവത്തിനിടെ തലക്ക് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ പറയുന്നതിന്റെ വീഡിയോ ക്ലിപ്പാണ് പുറത്തുവന്നത്.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ അന്‍ങ്കിത് ദാസും ആശിഷ് മിശ്രയും പരസ്പ്പരം അറിയുന്നവരാണെന്ന് കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ടുപേരും വ്യവസായികളാണെന്നും അങ്കിതിനെ പിടികൂടിയാല്‍ മാത്രമേ സംഭവത്തിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത പുറത്തുവരികയുള്ളൂവെന്നും പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

അതേ സമയം ഇപ്പോള്‍ അറസ്റ്റിലായ ആശിഷ് മിശ്ര അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ പ്രദേശത്തില്ലായിരുന്നുവെന്നതിന്റെ തെളിവുകള്‍ ആശിഷ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ആശിഷ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയാണ്്.Lakhimpur Kheri incident; Police search for relative of former Congress MP, friend of Ashish

Next Story