Top

തലതിരിഞ്ഞ് 'താമര' പതാക ഉയര്‍ത്തി ഖുശ്ബു; പ്രവര്‍ത്തകര്‍ക്ക് മനസ്സിലായില്ല, നാട്ടുകാര്‍ തിരുത്തി

6 April 2022 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലതിരിഞ്ഞ് താമര പതാക ഉയര്‍ത്തി ഖുശ്ബു; പ്രവര്‍ത്തകര്‍ക്ക് മനസ്സിലായില്ല, നാട്ടുകാര്‍ തിരുത്തി
X

ചെന്നൈ: ബിജെപിയുടെ 42ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ചെന്നൈയിലെ ത്യാഗരായനഗറിലെ ഓഫീസില്‍ പതാക ഉയര്‍ത്തിയത് തലകീഴായി. ദേശീയ പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവും നടിയുമായ ഖുശ്ബുവാണ് പാര്‍ട്ടി പതാക തലകീഴായി ഉയര്‍ത്തി.

പാര്‍ട്ടി ഷാളും കാവി തൊപ്പിയുമണിഞ്ഞെത്തിയ ഖുശ്ബു പതാക ഉയര്‍ത്തിയതിന് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഹ്രസ്വപ്രസംഗവും നടത്തി. ഇതിന് ശേഷം ഖുശ്ബു മടങ്ങി.

പാര്‍ട്ടി പതാക തലകീഴായി പറക്കുന്നത് കണ്ട നാട്ടുകാരാണ് ബിജെപി പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്. അപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ ഓഫീസിലെത്തി പതാക ശരിയായ നിലയിലാക്കി ഉയര്‍ത്തി.

1980 ഏപ്രില്‍ ആറിനാണ് ബിജെപി സ്ഥാപിച്ചത്. രാജ്യത്തുടനീളം ആഘോഷപരിപാടികള്‍ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന ശോഭയാത്രയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്തു.

Story Highlights: kushboo hoisted the bjp flag upside down at tamilnadu office

Next Story