Top

ബിജെപി പുറത്താക്കി, കോണ്‍ഗ്രസിലെത്തിയ കീര്‍ത്തി ആസാദ് തട്ടകം വിടുന്നു; തൃണമൂലിലേക്കെന്ന് സൂചന

കീര്‍ത്തി ആസാദിന്റെ പങ്കാളി 2017 ലാണ് കോണ്‍ഗ്രലസില്‍ ചേര്‍ന്നത്

23 Nov 2021 5:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി പുറത്താക്കി, കോണ്‍ഗ്രസിലെത്തിയ കീര്‍ത്തി ആസാദ് തട്ടകം വിടുന്നു; തൃണമൂലിലേക്കെന്ന് സൂചന
X

കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെയാണ് കീര്‍ത്തി ആസാദിന്റെ തൃണമൂല്‍ പ്രവേശനം സംബന്ധിച്ച സൂചനകള്‍ പുറത്തുവരുന്നത്. എന്നാല്‍ ആസാദ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാജേഷ്പതി ത്രിപാഠിയും മകന്‍ ലളിതേഷ്പതി ത്രിപാഠിയും കഴിഞ്ഞമാസം കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

മുന്‍ ക്രിക്കറ്ററും എംപിയുമായിരുന്ന ആസാദ് 2015 ല്‍ ബിജെപിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ 2019 ഫെബ്രുവരി 18 നാണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം.

കീര്‍ത്തി ആസാദിന്റെ പങ്കാളി 2017 ലാണ് കോണ്‍ഗ്രലസില്‍ ചേര്‍ന്നത്. അതിന് മുമ്പ് ആംആദ്മി പാര്‍ട്ടിയിലായിരുന്നു.ബിജെപി പുറത്താക്കി, കോണ്‍ഗ്രസിലെത്തിയ കീര്‍ത്തി ആസാദ് തട്ടകം വിടുന്നു; തൃണമൂലിലേക്കെന്ന് സൂചന.



Next Story

Popular Stories