Top

കെജ്രിവാള്‍ നുണയന്‍, പഞ്ചാബിനെ കൊള്ളയടിക്കും; വിമർശനവുമായി ചരൺജിത് സിംഗ് ചന്നി

"കെജ്രിവാൾ നുണയനാണ്... എനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചു, പക്ഷേ ഒന്നും സത്യമായിരുന്നില്ല... ഗവ‍‍ണ‍‍‌‍ർക്ക് പരാതി നൽകിയെങ്കിലും സത്യം ജയിച്ചു."

13 Feb 2022 7:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെജ്രിവാള്‍ നുണയന്‍, പഞ്ചാബിനെ കൊള്ളയടിക്കും; വിമർശനവുമായി ചരൺജിത് സിംഗ് ചന്നി
X

ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. കെജ്രിവാൾ നുണയനാണെന്നും ആംആദ്മി പഞ്ചാബിന് കൊള്ളയടിക്കാൻ എത്തിയതാണെന്നും ചന്നി വിമർശിച്ചു. അനധികൃത ഖനന ആരോപണങ്ങളിൽ ക്ലീൻ ചിറ്റ് ലഭിച്ച ശേഷം ദേശീയ മാധ്യമത്തോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.

"കെജ്രിവാൾ നുണയനാണ്... എനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചു, പക്ഷേ ഒന്നും സത്യമായിരുന്നില്ല... എനിക്കെതിരെ ഗവ‍‍ണ‍‍‌‍ർക്ക് പരാതി നൽകിയെങ്കിലും സത്യം ജയിച്ചു."

കെജ്‌രിവാളിനെയും എഎപി നേതാക്കളെയും രാജ്യത്തെ ബ്രിട്ടീഷ് ഭരണത്തോട് താരതമ്യപ്പെടുത്തിയ ചന്നി, എഎപി വന്നിരിക്കുന്നത് പഞ്ചാബിനെ "കൊള്ളയടിക്കനാണെന്നും" ആരോപിച്ചു. കെജ്രിവാൾ നുണകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ രൂപീകരിക്കുന്നതെന്നും ചരൺജിത് സിംഗ് ചന്നി കൂട്ടിച്ചേർത്തു.

ചാംകൗർ സാഹിബിന് സമീപമുള്ള ജിന്ദാപൂർ ഗ്രാമത്തിലെ അനധികൃത ഖനനത്തിൽ ചന്നിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി സംസ്ഥാന ഇൻചാർജ് രാഘവ് ഛദ്ദ പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിതിന് മെമ്മോറാണ്ടം നൽകിയിരുന്നു. ഇതിനു പിന്നാലെ, ഗവർണർ ഡിജിപിയോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണത്തിലാണ് റോപ്പർ ജില്ലാ ഭരണകൂടവും പോലീസും ചന്നിക്ക് ക്ലീൻ ചിറ്റ് നൽകിയത്.

Next Story

Popular Stories