Top

മധ്യപ്രദേശിൽ കർണിസേനാ നേതാവിനെ പൊതുമധ്യത്തിൽ കുത്തിക്കൊന്നു; മുൻവെെരാഗ്യമെന്ന് പൊലീസ്

4 Sep 2022 4:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധ്യപ്രദേശിൽ കർണിസേനാ നേതാവിനെ പൊതുമധ്യത്തിൽ  കുത്തിക്കൊന്നു; മുൻവെെരാഗ്യമെന്ന് പൊലീസ്
X

ഭോപ്പാൽ: മധ്യപ്രദേശിലെ ഇട്ടാർസിയിൽ കർണിസേനാ നേതാവിനെ കുത്തിക്കൊന്നു. കർണിസേനയുടെ ഇട്ടാർസിയിലെ സെക്രട്ടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചിൻ പട്ടേലിനും കുത്തേറ്റു. നഗരസഭാ ഓഫീസിന് മുൻവശത്തുവെച്ചാണ് മൂവർസംഘം രോഹിത്തിനെ ആക്രമിച്ചത്.

പരുക്കേറ്റ രോഹിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുഹൃത്ത് സച്ചിന്റെ നില ഗുരതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരു കൂട്ടരും തമ്മിൽ ഉണ്ടായ പഴയ തർക്കത്തിന്റെ പേരിലാണ് രോഹിത്തിനെ പരസ്യമായി സംഘം കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. ആക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സുഹൃത്തിനൊപ്പം ഇട്ടാർസിയിലെ ചായക്കടയ്ക്ക് സമീപം നിൽക്കവെയാണ് രോഹിത്തിന് നേരെ ആക്രമം നടന്നത്. ബൈക്കിലെത്തിയ സംഘം ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. സംസാരിച്ച് കൊണ്ടിരിക്കെ സംഘത്തിലൊരാൾ പെട്ടന്ന് കത്തിയെടുത്ത് രോഹിത്തിനെ തുടരെത്തുടരെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ രോഹിത്തിനെ കുത്തിയ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ രജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

STORY HIGHLIGHTS: Karni Sena Leader Stabbed Dies in Madhya Pradesh

Next Story