Top

'ഇത് വലിയ ബുദ്ധിമുട്ടാണ്, ഞാൻ തമിഴിൽ സംസാരിച്ചാൽ നിങ്ങൾക്ക് മനസ്സിലാവുമോ'; ഹിന്ദി പേരുകൾക്കെതിരെ കനിമൊഴി

10 Dec 2021 7:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത് വലിയ ബുദ്ധിമുട്ടാണ്, ഞാൻ തമിഴിൽ സംസാരിച്ചാൽ നിങ്ങൾക്ക് മനസ്സിലാവുമോ; ഹിന്ദി പേരുകൾക്കെതിരെ കനിമൊഴി
X

കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് പാർലമെന്റിൽ തുറന്നു പറഞ്ഞ് ഡിഎംകെ എംപി കനിമൊഴി. പാർലമെന്റ് പ്രസം​ഗത്തിൽ ആത്മനിർഭർ എന്ന പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ടിയ എംപി എന്തുകൊണ് ഇം​ഗ്ലീഷ് പേരോ പ്രാദേശിക പോരോ ഇവയ്ക്കൊന്നും നൽകാത്തതെന്നും ചോദിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും സംസ്ഥാന സർക്കാരുകളെ ഇത്തരം പദ്ധതികളിൽ പങ്കാളികളാക്കേണ്ടതിനെക്കുറിച്ചും ഇം​ഗ്ലീഷിൽ സംസാരിക്കുകയായിരുന്നു കനിമാഴി. ഇതിനിടയിലാണ് ആത്മനിർഭർ എന്ന വാക്ക് വന്നത്. ഇതുച്ചരിക്കാൻ എംപി നന്നേ ബുദ്ധിമുട്ടി. മറ്റ് എംപിമാർ കനിമൊഴിയെ സഹായിക്കാൻ ശ്രമിച്ചു. ഒടുവിൽ തന്റെ ബുദ്ധിമുട്ട് എംപി തുറന്നടിച്ചു.

ഇതാണ് പ്രശ്നം. ഞങ്ങൾ വ്യത്യസ്ത ഭാഷകൾ സംസാരിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒന്നുകിൽ ഇത് ഇം​ഗ്ലീഷിലായിരിക്കൂ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രാദേശിക ഭാഷകളിൽ. അങ്ങനെയെങ്കിൽ എല്ലാവർക്കും ഇത് പറയാൻ കഴിയും, കനിമൊഴി പറഞ്ഞു. ഭരണകക്ഷി എംപിമാർ വീണ്ടും എംപിയ്ക്ക് ഉച്ചാരണം ശരിയാക്കാൻ ശ്രമിച്ചു. ഇതിന് കനിമാെഴി അപ്പോൾ തന്നെ മറുപടി നൽകി.

ഓകെ അങ്ങനെയെങ്കിൽ ഞാൻ തമിഴിൽ സംസാരിക്കും. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടോ എന്ന് പറയൂ. പക്ഷെ അതിന് അനുമതി വേണമെന്ന് നിങ്ങൾ ശഠിക്കുന്നു. അതാണ് പ്രശ്നം, കനിമാെഴി പുഞ്ചിരിയോടെ പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളാണ് കനിമൊഴി.


Next Story