Top

'അവരെങ്ങാനും എന്നെ അറസ്റ്റ് ചെയ്യാൻ വന്നാൽ'; കൈയ്യിൽ ഡ്രിങ്ക്സുമായി കങ്കണ; പഴയ ചിത്രത്തിലൂടെ പ്രതികരണം

25 Nov 2021 5:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവരെങ്ങാനും എന്നെ അറസ്റ്റ് ചെയ്യാൻ വന്നാൽ; കൈയ്യിൽ ഡ്രിങ്ക്സുമായി കങ്കണ; പഴയ ചിത്രത്തിലൂടെ പ്രതികരണം
X

സിഖ് വിഭാ​ഗത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് നടി കങ്കണ റണൗത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ തുടരെ വരുന്ന കേസുകളിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇപ്പോൾ നടി. 2014 ലെ ഒരു ഫോട്ടോഷൂട്ടിലെ ചിത്രമാണ് നടി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈയിൽ ഒരു ​ഗ്ലാസ് ഡ്രിങ്ക്സും പിടിച്ച് നിൽക്കുന്ന ചിത്രമാണിത്.

'മറ്റൊരു ദിവസം, മറ്റൊരു എഫ്ഐആർ, ഒരുപക്ഷെ അവർ എന്നെ അറസ്റ്റ് ചെയ്യാൻ വന്നാൽ വീട്ടിലെ എന്റെ മൂഡ്', എന്നാണ് ഫോട്ടോയ്ക്കൊപ്പം നടി എഴുതിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ സിഖ് സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനാനാണ് കങ്കണയ്ക്കെതിരെ പൊലീസ് കേസെടുത്തത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചതിനാണ് മുംബൈ സബര്‍ബന്‍ഘര്‍ പൊലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുളള ഐപിസി 295 എ പ്രകാരമാണ് കങ്കണയ്‌ക്കെതിരെ കേസെടുത്തിട്ടുളളത്. സിഖ് ഗുരുദ്വാര കമ്മിറ്റി വേണ്ടി അമര്‍ജിത് സിങ് സിദ്ദു എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കര്‍ഷക സമരം പിൻവലിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റാണ് വിവാദമായത്. 'ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. സ്വന്തം ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്' എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.




Next Story

Popular Stories