Top

കാലിത്തീറ്റ കുംഭകോണം: അവസാനകേസില്‍ വിധി ഇന്ന്

കേസിലെ മുഖ്യപ്രതി ലാലു പ്രസാദ് യാദവ് കോടതിയില്‍ നേരിട്ട് ഹാജരാകും

15 Feb 2022 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലിത്തീറ്റ കുംഭകോണം: അവസാനകേസില്‍ വിധി ഇന്ന്
X

ബിഹാറിലെ കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും. കേസിലെ മുഖ്യപ്രതി ലാലു പ്രസാദ് യാദവ് കോടതിയില്‍ നേരിട്ട് ഹാജരാകും. കഴിഞ്ഞ ദിവസം റാഞ്ചിയിലെത്തിയ ലാലുവിന് ആര്‍ജെഡി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു.

ഡൊറാന്‍ഡ ട്രഷറിയില്‍ നിന്നും 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ആദ്യത്തെ നാല് കേസുകളില്‍ തടവ് ശിക്ഷ ലഭിച്ച ലാലുവിന് ജാമ്യം ലഭിച്ചിരുന്നു.

ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്.കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ കാട്ടി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 950 കോടിയിലേറെ രൂപ പിന്‍വലിച്ചതായാണ് കണ്ടുപിടിച്ചത്.

Next Story