Top

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി 20ന്

മജിസ്ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം സ്പെഷ്യല്‍ കോടതിയിയെ സമീപിച്ചത്.

14 Oct 2021 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി  20ന്
X

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ ബോളിബുഡ് നടന്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ ഈ മാസം 20ന് വിധി പറയും.മുബൈയിലെ സ്‌പെഷ്യല്‍ എന്‍ഡിപിഎസ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. മജിസ്ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം സ്പെഷ്യല്‍ കോടതിയിയെ സമീപിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്നും ഇയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നുമായിരുന്നു ജാമ്യ ഹർജിയെ എതിർത്തുകൊണ്ടുള്ള എന്‍സിബിയുടെ വാദം. എന്നാല്‍ റെയ്ഡിനിടയില്‍ ആര്യന്റെ കയ്യില്‍ നിന്നും ലഹരി കണ്ടെടുത്തിട്ടില്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം അതുകൊണ്ടു തന്നെ ആര്യനെ വെറുതെ വിടണമെന്നും കോടതിയില്‍ ആര്യന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് കേസായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ആര്യന്‍ ഖാനെ കൂടാതെ, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സാരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഈമാസം രണ്ടിനായിരുന്നു ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടു പേര്‍ കസ്റ്റഡിയിലായത്. മൂന്നാം തിയതി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ഒന്നാം പ്രതിയാണ് ആര്യന്‍ ഖാന്‍.

Popular Stories

    Next Story