Top

ജിയോ 5-ജി സേവനം ബുധനാഴ്ച്ച മുതല്‍; ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രം

ഘട്ടം ഘട്ടമായാകും കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുക

4 Oct 2022 2:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജിയോ 5-ജി സേവനം ബുധനാഴ്ച്ച മുതല്‍; ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രം
X

ന്യൂഡല്‍ഹി: രാജ്യത്ത് 5-ജി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ബുധനാഴ്ച്ച മുതല്‍ ട്രയല്‍ സര്‍വീസ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തെരഞ്ഞെടുക്കെപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5-ജി സേവനം ലഭ്യമാകുക.

തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും. സെക്കന്റില്‍ ഒരു ജിബി സ്പീഡിലാകും ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുക. ഇവരുടെ സിം മാറ്റാതെ തന്നെ 5-ജി യിലേക്ക് മാറ്റി നല്‍കും.

ഘട്ടം ഘട്ടമായാകും കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുക. ഈ മാസം ഒന്നിനാണ് അഞ്ചാം തലമുറ ടെലികോം സ്‌പെക്ട്രം സേവനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്.

രാജ്യത്ത് 5ജി സേവനം ആരംഭിച്ച ആദ്യ കമ്പനി എയര്‍ടെലാണ്. ഡല്‍ഹി, മുംബൈ, വാരണാസി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ശനിയാഴ്ച്ച മുതല്‍ സേവനങ്ങള്‍ ലഭ്യമായെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞിരുന്നു.

Story highlights: Jio 5G trial service start on these cities

Next Story

Popular Stories