Top

നിയമസഭാ സ്ഥാനാര്‍ത്ഥിക്കെതിരെ വെടിയുതിര്‍ത്തു; സുരക്ഷ ശക്തമാക്കി പൊലീസ്

സംഭവം അറിഞ്ഞ് വോട്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടുന്ന സാഹചര്യം ഉണ്ടായിരുന്നു

28 Feb 2022 5:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ സ്ഥാനാര്‍ത്ഥിക്കെതിരെ വെടിയുതിര്‍ത്തു; സുരക്ഷ ശക്തമാക്കി പൊലീസ്
X

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ജെഡിയു സ്ഥാനാര്‍ത്ഥിക്കെതിരെ വെടിയുതിര്‍ത്തു. ക്ഷേത്രിഗാവോ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന വഹേങ്ബാം റോജിത്തിനെതിരെയാണ് വെടിയേറ്റത്. ശനിയാഴ്ച്ച രാത്രി വൈകിയാണ് അജ്ഞാതനില്‍ നിന്നുള്ള ആക്രമണം.

രണ്ട് പേരുള്ള സംഘത്തില്‍ നിന്ന് രാത്രി 11.30 ഓടെയാണ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റതെന്ന് പ്രദേശത്തെ ചുമതലയുള്ള എസ്പി പ്രദീപ് പറഞ്ഞു. റോജിത്തിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അദ്ദേഹം അപകടനില തരണം ചെയ്തു.

സംഭവം അറിഞ്ഞ് വോട്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടുന്ന സാഹചര്യം ഉണ്ടായിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കൊലപാതകശ്രമം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മണിപ്പൂരില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നാണ് നടക്കുന്നത്. രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 38 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ആദ്യഘട്ടത്തിസ് 15 വനിതകള്‍ ഉള്‍പ്പെടെ 173 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

Next Story