തിരക്കേറിയ ഹൈവേയില്‍ റീല്‍സ് ഷൂട്ടിംഗ്; വൈശാലിക്ക് പിഴ
ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ വൈശാലി ചൗധരി ഖുതൈല്‍ എന്ന യുവതിയാണ് നടുറോഡില്‍ കാര്‍ നിര്‍ത്തി ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്തത്
23 Jan 2023 1:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗാസിയാബാദ്: ഹൈവേ മധ്യത്തില്‍ കാര്‍ നിര്‍ത്തി റീല്‍സ് ചിത്രീകരിച്ചതിന് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറിന് പിഴ ചുമത്തി പൊലീസ്. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ വൈശാലി ചൗധരി ഖുതൈല്‍ എന്ന യുവതിയാണ് നടുറോഡില്‍ കാര്‍ നിര്‍ത്തി ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്തത്. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗാസിയാബാദ് പൊലീസാണ് 17,000 രൂപ പിഴ ചുമത്തിയത്.
താന സഹിബാബാദ് ഭാഗത്തെ ഫ്ളൈ ഓവര്‍ ഹൈവേയിലാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു. ഇതിനോടകം തന്നെ 9,400ത്തിലധികം പേര് വീഡിയോ കണ്ടുകഴിഞ്ഞു.
വീഡിയോയെ വിമര്‍ശിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനമെന്ന് ആരോപിച്ച് പൊലീസ് ഇവര്‍ക്കെതിരെ പിഴ ചുമത്തുകയായിരുന്നു. പിഴ ചുമത്തിയെന്ന് പൊലീസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
थाना साहिबाबाद क्षेत्रान्तर्गत एलिवेटिड रोड पर युवती द्वारा रील बनाते हुये सोशल मीडिया पर वायरल वीडियो के सम्बन्ध मे थाना साहिबाबाद पर अभियोग पंजीकृत किया गया है। अग्रिम विधिक कार्यवाही की जा रही है। ट्रैफिक पुलिस द्वारा उक्त कार का 17000 रु0 का चालान किया गया है-एसीपी साहिबाबाद pic.twitter.com/z0byqdvAt7
— POLICE COMMISSIONERATE GHAZIABAD (@ghaziabadpolice) January 22, 2023
STORY HIGHLIGHTS: Instagram influencer fined by Ghaziabad Police for violating road safety rules to make reel on highway