Top

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

12 Jan 2022 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
X

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർ അക്കൗണ്ടിൻരെ പേര് ഇലൺ മസ്ക് എന്നാക്കുകയും ​ഗ്രേറ്റ് ജോബ് എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ട്വിറ്റർ അക്കൗണ്ട് തിരിച്ചെടുത്തു. ഹാക്കറുടെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും പ്രൊഫൈൽ പിക്ചർ വീണ്ടെടുക്കുകയും ചെയ്തു. ഹാക്കറെ കണ്ടെത്താനായിട്ടില്ല.

ചില ലിങ്കുകളും ഹാക്കർ അക്കൗണ്ടിൽ നിന്ന് പങ്കു വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു മാസം പിന്നിടവെയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനുശേഷം ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച ഒരു പ്രസ്താവന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ടായ @narendramodi എന്ന ട്വിറ്റർ അക്കൗണ്ടാണ് ഡിസംബറിൽ ഹാക്കു ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ നിയമവിധേയമാക്കി എന്നായിരുന്നു ഹാക്കറുടെ ട്വീറ്റ്."കൊവിഡ് -19 പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യ ക്രിപ്‌റ്റോ കറൻസി ഉപയോഗം ആരംഭിക്കുകയാണ്, 0xae073DB1e5752faFF169B1ede7E8E94bF7f80Be6 -ലേക്ക് ദയവായി സംഭാവനകള്‍ കെെമാറുക"- ട്വീറ്റ് പറയുന്നു.

തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററുമായി ബന്ധപ്പെടുകയും ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ നീക്കം ചെയ്ത് അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തതായി പിഎംഒ അറിയിച്ചു. ഹാക്കിംഗിന് പിന്നില്‍ 'ജോൺ വിക്ക്' ആണെന്ന മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്.

Next Story

Popular Stories