Top

യന്ത്രത്തകരാര്‍; ഇന്‍ഡിഗോ ഷാര്‍ജ- ഹൈദരാബാദ് വിമാനം കറാച്ചിയിലിറക്കി

രണ്ടാഴ്ച്ചക്കിടയില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ വിമാനം കറാച്ചിയിലിറക്കുന്നത്

17 July 2022 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യന്ത്രത്തകരാര്‍; ഇന്‍ഡിഗോ ഷാര്‍ജ- ഹൈദരാബാദ് വിമാനം കറാച്ചിയിലിറക്കി
X

ന്യൂഡല്‍ഹി: യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോയുടെ ഷാര്‍ജ- ഹൈദരാബാദ് വിമാനം പാകിസ്താനിലെ കറാച്ചിയിലിറക്കി. ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനത്തിന് യന്ത്രത്തകാരാറുണ്ടെന്ന് പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനാലാണ് അനുമതിയോടെ അടിയന്തിരമായി കറാച്ചിയിലിറക്കിയത്. യാത്രക്കാരെ ഹൈദരാബാദിലെത്തിക്കാന്‍ പകരം വിമാനം അയക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

രണ്ടാഴ്ച്ചക്കിടയില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ വിമാനം കറാച്ചിയിലിറക്കുന്നത്. ജൂലൈ അഞ്ചിന് സ്‌പൈസ് ജെറ്റ് വിമാനവും സമാനമായ രീതിയില്‍ ഇറക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയിലായിരുന്ന സ്‌പൈസ് ജെറ്റ് തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന് അടിയന്തിരമായി കറാച്ചിയിലേക്ക് തിരിക്കുകയായിരുന്നു.

Story Highlights: indigo's sharja-hyderabad flight diverted to karachi airport due to glitch

Next Story