Top

മാനവ വികസന സൂചികയില്‍ ഇന്ത്യ 132-ാം സ്ഥാനത്ത്; ജീവിത നിലവാരത്തിലും വിദ്യാഭ്യാസത്തിലും പിന്നോട്ടെന്ന് യുഎന്‍ കണക്കുകള്‍

191 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തവണ പ്രസിദ്ധീകരിച്ചത്

8 Sep 2022 10:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാനവ വികസന സൂചികയില്‍ ഇന്ത്യ 132-ാം സ്ഥാനത്ത്; ജീവിത നിലവാരത്തിലും വിദ്യാഭ്യാസത്തിലും പിന്നോട്ടെന്ന് യുഎന്‍ കണക്കുകള്‍
X

ന്യൂഡല്‍ഹി: മാനവ വികസന സൂചികയില്‍ ഒരു പടി കൂടി പിന്നോട്ട് പോയി ഇന്ത്യ. 130-ാം സ്ഥാനത്താണ് എത്തി നില്‍ക്കുന്നത്. ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്നതാണ് മാനവ വികസന സൂചിക. 191 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തവണ പ്രസിദ്ധീകരിച്ചത്. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വ, ഐസ്‌ലന്‍ഡ് എന്നിവരാണ് മാനവിക വികസന സൂചികയില്‍ മുന്നിലുള്ള ആദ്യ മൂന്ന് രാജ്യങ്ങള്‍. എന്നാല്‍ ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്ളത്.

2020 ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131-ാം സ്ഥാനമായിരുന്നു ഇന്ത്യ. അതായത് ഇന്ത്യയുടെ മാനവ വികസന സൂചിക അഥവാ എച്ച്ഡിഐ 2020ലെ 0.62ല്‍ നിന്ന് 2021ല്‍ 0.633 ആയി കുറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈഘ്യം, വിദ്യാഭാസ നിലവാരം, ജീവിത നിലവാരം തുടങ്ങിയവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുക.

1990 മുതലുള്ള പട്ടികയില്‍ 129 ല്‍ തുടങ്ങി ഓരോ വര്‍ഷവും ഇന്ത്യ താഴേക്ക് പോകുകയാണ്. എന്നാല്‍ 2019 നും 2021നും ഇടയിലുള്ള ഇടിവിന്റെ കാരണം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍. 69.7 ല്‍ നിന്ന് 67.2 ലേക്കെത്തിയിട്ടുണ്ട് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം. പട്ടികയില്‍ ഇന്തയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73-ാമതും ചൈന 79-ാം സ്ഥാനത്തുമാണ്. പാകിസ്താന്‍ ഇന്ത്യയേക്കാളും പിന്നില്‍ 161 ാം സ്ഥാനത്താണ്. ബംഗ്ലാദേശ് - 129, ഭൂട്ടാന്‍ - 127, നേപ്പാള്‍ - 143, മ്യാന്മര്‍ - 149 എന്നിങ്ങനെയാണ് സ്ഥാനം പിടിച്ചത്.

Story Highlight: India ranks 132 on Human Development Index; UN figures show backwardness in living standards and education

Next Story