Top

ആഭ്യന്തര ഉല്‍പാദനം കുറഞ്ഞു; ഗോതമ്പ് കയറ്റുമതിയില്‍ നിയമന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ

ഫെബ്രുവരിയില്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഉല്‍പാദനം 105 ടണ്ണായി കുറഞ്ഞു

14 May 2022 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഭ്യന്തര ഉല്‍പാദനം കുറഞ്ഞു; ഗോതമ്പ് കയറ്റുമതിയില്‍ നിയമന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ
X

ന്യൂഡല്‍ഹി: ആഭ്യന്തര വിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗോതമ്പ് കയറ്റുമതിയില്‍ നിന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ലെറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കിയിട്ടുള്ള കയറ്റുമതിക്ക് മാത്രമാണ് നിലവില്‍ അനുമതിയുള്ളൂ എന്ന് കേന്ദ്രം അറിയിച്ചു. വിദേശ രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം കയറ്റുമതി അനുവദിക്കുമെന്നും ഫോറിന്‍ ട്രെയ്ഡ് ഡയറക്ടര്‍ ജനറല്‍ അമിത് യാദവ് പറഞ്ഞു.

''രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം ദുര്‍ബലരായ രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വിതരണവും പരിഗണിക്കും'' കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉല്‍പാദകരില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ. ചൈനയാണ് ആദ്യ സ്ഥാനത്തുള്ളത്. എന്നാല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള മിക്ക രാജ്യങ്ങളും ഫെബ്രുവരിയില്‍ ഗോതമ്പ് കയറ്റുമതി നിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ആഗോള ഉപഭോക്താക്കള്‍ ഉറ്റ് നോക്കുന്നത് ഇന്ത്യയെയാണ്.

മാര്‍ച്ചിലുണ്ടായ ഉഷ്ണ തരംഗത്തില്‍ വലിയ തോതില്‍ ഗോതമ്പ് വിളകള്‍ നശിച്ചതോടെയാണ് കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഏപ്രിലുണ്ടായ 7.79 % നാണയപെരുപ്പവും ഇതിന് കാരണമായി.

ഇന്ത്യയുടെ ആഭ്യന്തര ഉപഭോക്തൃ മന്ത്രാലയവും ഭക്ഷ്യ വിതരണ മന്ത്രാലയവും ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഈ മാസം ആദ്യം റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. '' ഇന്ത്യ ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ആഭ്യന്തര ആവശ്യത്തിനായുള്ള ഗോതമ്പ് ശേഖരം ഇന്ത്യയുടെ കൈവശമുണ്ട്'' ഭക്ഷ്യ വിതരണ മന്ത്രായലം സെക്രട്ടറി സുദന്‍ശു പാണ്ഡെ പറഞ്ഞിരുന്നു.

ലോകത്തിന്റെ വിശപ്പകറ്റാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ഇന്ത്യ എപ്പോഴും മാനുഷീക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ഗോതമ്പ് ദൗര്‍ലബ്യത്തെ ഉദ്ദരിച്ച് നരേന്ദ്ര മോദി ജര്‍മ്മനിയില്‍ പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 111.3 ടണ്‍ ഉല്‍പാദനം പ്രതീക്ഷിച്ച ഫെബ്രുവരിയില്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് 105 ടണ്ണായി കുറഞ്ഞിരുന്നു. അതേസമയം ഉള്ളി വിത്തുകളുടെയും കയറ്റുമതിയിലും കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.



STORY HIGHLIGHTS: India imposes restrictions on wheat exports

Next Story

Popular Stories