Top

'ഇന്ത്യ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു': ബിജെപിയെ വിമർശിച്ച് ലാലു പ്രസാദ് യാദവ്

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

6 Jun 2022 5:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു: ബിജെപിയെ വിമർശിച്ച് ലാലു പ്രസാദ് യാദവ്
X

പട്ന: കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബിജെപിയുടെ ഭരണത്തിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും അഴിമതിക്കുമെതിരെ ഒന്നിക്കാൻ ഞാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. നമ്മൾ ഒന്നിച്ച് ഇതിനെതിരെ പോരാടണം. നമ്മൾ വിജയിക്കും'. ലാലു പ്രസാദ് പറഞ്ഞു. മതേതര ശക്തികൾ ഒന്നിച്ച് കേന്ദ്ര നയത്തിനെതിരെ പോരാടണമെന്നും പിന്മാറേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ലാലു പ്രസാദ് യാദവ്. ഡൊറണ്ട ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിൻവലിച്ച കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. ട്രഷറിയിൽ നിന്ന് പണം പിൻവലിച്ചതിന് അദ്ദേഹം കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കണ്ടെത്തിയത്.

പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയും പിഴയായി 10 ലക്ഷം രൂപയും കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

STORY HIGHLIGHTS: India Heading Towards "Civil War": Lalu Yadav's All-Out Attack On BJP

Next Story