Top

കിഴക്കന്‍ ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടമായതായി റിപ്പോര്‍ട്ട്

65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്

25 Jan 2023 4:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിഴക്കന്‍ ലഡാക്കിലെ 26 പട്രോളിങ്  പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടമായതായി റിപ്പോര്‍ട്ട്
X

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടമായി. 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന സംഘര്‍ഷത്തിനിടെയാണ് പട്രോളിങ് പോയിന്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം പുറത്ത് വരുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ പി ഡി നിത്യ ഇക്കാര്യം വ്യക്തമാക്കിയെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

കാരകൊറം പാസ് മുതല്‍ ചുമര്‍ വരെ ദിവസവും ഇന്ത്യന്‍ സുരക്ഷാ സേന പട്രോളിങ് നടത്തേണ്ട 65 പോയിന്റുകളാണ് നിലവിലുളളത്. ഇതില്‍ അഞ്ച് മുതല്‍ 17 വരെയും 24 മുതല്‍ 32 വരെയുമുള്ള പട്രോളിങ് പോയിന്റുകളുടെയും 37-ാം നമ്പര്‍ പട്രോളിങ് പോയിന്റിന്റെയും നിയന്ത്രണമാണ് നഷ്ടപ്പെട്ടത്. ഇന്ത്യന്‍ സേനയുടെ സാന്നിധ്യം കാണാത്തതിനെ തുടര്‍ന്ന് ഈ മേഖലയില്‍ ചൈനീസ് സംഘം എത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാര്‍ഷിക യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

STORY HIGHLIGHTS: India Has Lost Presence In 26 Of 65 Patrol Points In Eastern Ladakh, Report

Next Story