Top

അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറി ഇന്ത്യ- ചൈന സേനകള്‍; നീക്കം ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കാനിരിക്കെ

8 Sep 2022 2:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറി ഇന്ത്യ- ചൈന സേനകള്‍; നീക്കം ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കാനിരിക്കെ
X

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറി ഇന്ത്യ- ചൈന സേനകൾ. ലഡാക്കിലെ ഗോഗ്ര ഹോട്ട്‌സ്പ്രിങ് മേഖലയില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്‍മാറി തുടങ്ങിയ വിവരം ചൈനയും ഇന്ത്യയും പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന 16-ാം വട്ട കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് പിന്‍മാറ്റത്തെ കുറിച്ച് ധാരണയായത്.

പട്രോള്‍ പോയിന്റ് 15ല്‍ നിന്നാണ് പിന്‍മാറി തുടങ്ങിയത്. ഷാങ്ഹായ് സഹകരണ ഉച്ചക്കോടി ഉസ്‌ബെക്കിസ്ഥാനില്‍ നടക്കാനിരിക്കെയാണ് പിന്‍മാറ്റം. തീരുമാനം വ്യക്തമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രസ്താവനയില്‍ പറയുന്നു. പലതവണ വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഗോഗ്രയില്‍ നിന്ന് പിന്‍മാറാന്‍ ചൈന തയാറായിരുന്നില്ല.

പാങ്കോംഗ് തടാക തീരത്ത് നിന്ന് പിന്‍മാറിയതിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ഏതാണ്ട് അവസാനിച്ചിരുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 2020 ജൂണില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും 40 ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

STORY HIGHLIGHTS: India, China troops begin disengagement from Gogra-Hotsprings in Ladakh

Next Story