Top

പ്രതിവർഷം ഇന്ത്യയില്‍ അഞ്ച് ലക്ഷത്തോളം വാഹനാപകടങ്ങള്‍; റോഡ് സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് നിധിന്‍ ഗഡ്കരി

റോഡ് സുരക്ഷ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

8 March 2022 2:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിവർഷം ഇന്ത്യയില്‍ അഞ്ച് ലക്ഷത്തോളം വാഹനാപകടങ്ങള്‍; റോഡ് സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് നിധിന്‍ ഗഡ്കരി
X

മുംബെെ: ഇന്ത്യയിലെ റോഡപകടങ്ങളിൽ ആശങ്ക രേഖപ്പെടുത്തി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടയിൽ അഞ്ച് ലക്ഷത്തോളം വാഹനാപകടങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന അപകട കണക്കാണെന്നും ​ഗഡ്കരി വിശദീകരിച്ചു. റോഡ് സുരക്ഷ ലോകത്തിന്റെ തന്നെ വലിയ ആശങ്കയാണെന്നും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് ഇത് വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

'ഇന്ത്യയിൽ പ്രതിവർഷം അഞ്ച് ലക്ഷത്തോളം റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണ്. അപകടത്തിൽപെട്ടവരിൽ 1.5 ലക്ഷത്തോളം പേർ മരണപ്പെടുകയും മൂന്ന് ലക്ഷത്തോളം പേർക്ക് അതീവ​ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്യുന്നു. വളരെ സങ്കടകരമായ കാര്യം എന്തെന്നാൽ മരണപ്പെട്ടവരിൽ കൂടുതലും 18-45 വയസ്സിനുള്ളിലുള്ളവരാണ്. ഇന്ത്യ റോഡ് സുരക്ഷയ്ക്ക് കൂടുതൻ മുൻ​ഗണന നൽകും'. ​ഗഡ്കരി പറഞ്ഞു.

മനുഷ്യന്റെ ഇടപെടലും പിഴവുകളുടെ സാധ്യതയും ഇല്ലാതാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആവശ്യമുണ്ടെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയുടെ വിപുലമായ സാധ്യത കൊണ്ടുവരണമെന്നും ​ഗഡ്കരി പറഞ്ഞു. അതേസമയം വിവരങ്ങൾക്കും നിയമത്തിനും ടോൾ പിരിവിനുമായി എൻപിആർ സംവിധാനം നടപ്പിലാക്കുമെന്നും നൂതന ട്രാഫിക് നിരീക്ഷണ സംവിധാനം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

STORY HIGHLIGHTS: india accounts for 5 lakh road accidents every year

Next Story