Top

'യുദ്ധങ്ങളെ നേരിടുന്നതില്‍ ഇന്ദിര ഗാന്ധി വിജയിച്ചു'; പുകഴ്ത്തി രാജ്നാഥ് സിങ്

1971-ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധത്തില്‍ ഇന്ദിരയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

15 Oct 2021 4:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുദ്ധങ്ങളെ നേരിടുന്നതില്‍ ഇന്ദിര ഗാന്ധി വിജയിച്ചു; പുകഴ്ത്തി രാജ്നാഥ് സിങ്
X

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഷാങ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ 'സായുധ സേനയിലെ സ്ത്രീകള്‍'എന്ന് വിഷയത്തെ പറ്റി സംസാരിക്കവേയാണ് അദ്ദേഹം ഇന്ദിരയെ പുകഴ്ത്തിയത്. വര്‍ഷങ്ങളോളം രാജ്യത്തെ ഭരിച്ച ഇന്ദിര യുദ്ധകാലങ്ങളില്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ വിജയിച്ചുവെന്നും മന്ത്രി പറഞ്ഞു. 1971-ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധത്തില്‍ ഇന്ദിരയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഇന്ദിരാഗാന്ധിക്കുപുറമേ ഇന്ത്യന്‍ ചരിത്രത്തിലെ പ്രമുഖ സ്ത്രീ സാന്നിധ്യമായ റാണി ലക്ഷമി ഭായിയെക്കുറിച്ചും മുന്‍ രാഷട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ആയുധമേന്തിയവരില്‍ നിരവധി സ്ത്രീകളുണ്ട് അവരില്‍ ഒരാളാണ് റാണി ലക്ഷമി ഭായ്. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി പഥത്തോടൊപ്പം സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ പദവിയും വഹിച്ചിരുന്നെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തില്‍ ഇവരെല്ലാം വഹിച്ച പങ്കുകളെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.

Popular Stories

    Next Story