Top

ഉത്തരാഖണ്ഡിൽ എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അജയ് കോത്തിയാൽ ബിജെപിയിൽ

ഉത്തരാഖണ്ഡിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അജയ് കോത്തിയാൽ.

24 May 2022 1:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരാഖണ്ഡിൽ എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അജയ് കോത്തിയാൽ ബിജെപിയിൽ
X

ഡെറാഡൂൺ: എഎപി നേതാവ് അജയ് കോത്തിയാൽ ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അജയ് കോത്തിയാൽ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമിയുടെ സാന്നിധ്യത്തിലാണ് കോത്തിയാൽ ബിജെപിയിൽ ചേർന്നത്.

കഴിഞ്ഞ ആഴ്ച അജയ് കോത്തിയാൽ എഎപിയിൽ നിന്നും രാജിവെച്ചിരുന്നു. മുൻ‌ സൈനിക ഓഫീസർ കൂടിയായ കോത്തിയാൽ ട്വിറ്ററിലൂടെയാണ് രാജി തീരുമാനം അറിയിച്ചിരുന്നത്. '2021 മുതൽ ഞാൻ എഎപിയിൽ അം​ഗമായിരുന്നു. മുൻ സൈനികരുടേയും, പാരാ മിലിട്ടറിയുടേയും, മുതർന്നവരുടേയും, സ്ത്രീകളുടേയും, യുവാക്കളുടേയും വികാരത്തെ മാനിക്കുന്നു. ഞാൻ എന്റെ രാജി നിങ്ങൾക്ക് അയക്കുന്നു.' എന്ന് അജയ് കോത്തിയാൽ അരവിന്ദ് കെജ്രിവാളിന് അയച്ച കത്തിൽ പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ ബിജെപി 47 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. കോൺഗ്രസ് 19 സീറ്റുകൾ നേടിയപ്പോൾ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) രണ്ട് മണ്ഡലങ്ങളിൽ വിജയം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


STORY HIGHLIGHTS: In Uttarakhand AAP's Chief Ministerial Candidate Ajay Kothiyal Joined BJP

Next Story