മെഡിക്കല്‍ ഗവേഷണ രംഗത്തെ ചാറ്റ് ജിപിടി; ഉപയോഗം നിയന്ത്രിക്കുമെന്ന് ഐസിഎംആര്‍
ചാറ്റ് ജിപിടി, നിര്‍മ്മിത ബുദ്ധി പോലുള്ള നൂതന സാങ്കേതിക വിദ്യങ്ങളെല്ലാം കൂടുതലായി ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ധാര്‍മ്മിക പ്രത്യാഘാകങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല
18 March 2023 1:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ ഗവേഷണ രംഗത്ത് നിര്‍മ്മിത ബുദ്ധി, ചാറ്റ് ജിപിടി എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐഎംസിആര്‍). ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനുള്ള നടപടികള്‍ ഐഎംസിആര്‍ സ്വീകരിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാറ്റ് ജിപിടി, നിര്‍മ്മിത ബുദ്ധി പോലുള്ള നൂതന സാങ്കേതിക വിദ്യങ്ങളെല്ലാം കൂടുതലായി ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ധാര്‍മ്മിക പ്രത്യാഘാകങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആരോഗ്യ ഗവേഷണ രംഗത്തെ നിര്‍മ്മിത ബുദ്ധി ഉപയോഗങ്ങള്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ നിര്‍മ്മിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നതില്‍ ചാറ്റ് ജിപിടിക്ക് വന്‍ സാധ്യതയാണുള്ളത്. കോപ്പിയടി കണ്ടെത്തുന്നതിനുള്ള മാര്‍ഗമായാണ് ഈ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അവതരിപ്പിച്ച ചാറ്റ് ജിപിടി സാങ്കേതിക വിദ്യ ലോകമെമ്പാടും വലിയ ചര്‍ച്ചയായി. മനുഷ്യ സംഭാഷണങ്ങള്‍ക്ക് സമാനമായ ഉത്തരങ്ങള്‍ നിര്‍മ്മിക്കാന്‍ ചാറ്റ് ജിപിടിക്ക് കഴിയും. മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ നിര്‍മ്മിച്ച ചാറ്റ് ജിപിടിക്ക് വലിയ തോതിലുള്ള ഡാറ്റാ നിര്‍മ്മാണത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ നിര്‍മ്മിക്കുന്നതിനും തര്‍ജ്ജമ ചെയ്യുന്നതിനുമടക്കം ചാറ്റ് ജിപിടി ഉപയോഗിക്കാം.
STORY HIGHLIGHTS: ICMR to control the use of ChatGPT on Medical Research