ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 30 കിലോ ഉപ്പിട്ടുമൂടി, മുകളില്‍ പച്ചക്കറി കൃഷിയും; ഭര്‍ത്താവ് അറസ്റ്റില്‍
കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ഭാര്യയെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്
3 Feb 2023 4:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖ്‌നൗ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിട്ട് മൂടിയ ഭര്‍ത്താവ് അറസ്റ്റില്‍. മൃതദേഹം ഉപ്പിട്ട് മൂടിയ ശേഷം പ്രതി അതിന്റെ മുകളില്‍ പച്ചക്കറി കൃഷി നടത്തിയതായും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ദിനേശ് എന്ന യുവാവാണ് സംഭവത്തില്‍ പിടിയിലായത്.കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ഭാര്യയെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പച്ചക്കറി വ്യാരിയാണ് പിടിയിലായ ദിനേശ്. മൃതദേഹം ഒരു ദിവസം തന്റെ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് സമീപത്തുളള വയലില്‍ 30 കിലോ ഉപ്പിട്ട് കുഴിച്ചിട്ടതെന്ന് പ്രതി മൊഴി നല്‍കി. കൂടാതെ മൃതദേഹം ആരും കണ്ടെത്താതിരിക്കാനാണ് കുഴിച്ചിട്ട ശേഷം പച്ചക്കറി കൃഷി തുടങ്ങിയതെന്നും ദിനേശ് പറഞ്ഞു.
ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ദിനേശാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. പരിശോധനയില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.
STORY HIGHLIGHTS: Husband who killed his wife was arrested in UP
- TAGS:
- Uthar pradesh
- husband
- Arrested