Top

'നടപടി സ്വാഗതാര്‍ഹം'; രാജ്പഥിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹിമാചല്‍ കോണ്‍ഗ്രസ് എംഎല്‍എ

രാജ്പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് കര്‍ത്തവ്യപഥ് എന്ന് പുനഃനാമകരണം ചെയ്യാന്‍ എന്‍ഡിഎംസി ഔദ്യോഗികമായി തീരുമാനിച്ചത്.

9 Sep 2022 12:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടപടി സ്വാഗതാര്‍ഹം; രാജ്പഥിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹിമാചല്‍ കോണ്‍ഗ്രസ് എംഎല്‍എ
X

ഷിംല: രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ വിക്രമാദിത്യ സിംഗ്. 'രാജ്പഥ് കര്‍ത്തവ്യപഥ് എന്ന് പുനഃനാമകരണം ചെയ്യുന്നത് സ്വാഗതാര്‍ഹമായ നടപടിയാണ്'. ഷിംല റൂറല്‍ എംഎല്‍എയായ വിക്രമാദിത്യ സിംഗ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അന്തരിച്ച ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകനും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രതിഭ സിംഗും നടപടിയോട് പ്രതികരിച്ചു. ബ്രിട്ടീഷ് ഭരണം അവസാനിച്ചെന്നും എല്ലാ കെട്ടിടങ്ങളില്‍ നിന്നും ബ്രിട്ടീഷുകാരുടെ പേര് മാറ്റണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് കര്‍ത്തവ്യപഥ് എന്ന് പുനഃനാമകരണം ചെയ്യാന്‍ എന്‍ഡിഎംസി ഔദ്യോഗികമായി തീരുമാനിച്ചത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കര്‍ത്തവ്യപഥ് ഉള്‍പ്പെടുന്ന ഭാഗം പുതുക്കി പണിതത്. പൊതുജനങ്ങള്‍ക്കായി കാല്‍നടപാത, ശുചിമുറികള്‍ അടക്കമുളള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അനച്ഛാദനം ചെയ്യുന്ന നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുളള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉള്‍പ്പെടെയുളള ഭാഗമാണ് കര്‍ത്തവ്യപഥ് എന്നറിയപ്പെടുക.

ബ്രിട്ടീഷ് ഭരണകാലത്ത് കിങ്‌സ് വേ എന്നായിരുന്നു കര്‍ത്തവ്യപഥിന്റെ പേര്. ജോര്‍ജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായായിരുന്നു ആ പേര് നല്‍കിയിരുന്നത് പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം രാജ്!പഥ് എന്നാക്കി മാറ്റുകയായിരുന്നു. കോളനി വാഴ്ചക്കാലത്തെ ശേഷിപ്പുകള്‍ തുടച്ചുനീക്കുമെന്ന് 75ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാവിക സേനയുടെ പതാകയില്‍ നിന്ന് സെന്റ് ജോര്‍ജ് ക്രോസ് മുദ്ര ഒഴിവാക്കി പുതിയ പതാക ഉയര്‍ത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.

Story highlights: Himachal Congress MLA Welcomes Centre's Decision To Rename Rajpath

Next Story