ചെന്നൈയിൽ നാശം വിതച്ച് കനത്ത മഴ; പല ഭാഗങ്ങളും വെള്ളത്തിൽ
8 Nov 2021 11:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. വിവിധ ഇടങ്ങളിൽ മഴക്കെടുതിയെത്തുടർന്ന് നാല് പേർ മരിച്ചു. ചെന്നൈ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പലയിത്തും വൈദ്യുതിയുമില്ല. അടുത്ത രണ്ട് ദിവസവും ചെന്നൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവഞ്ചൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, ചെന്നൈ എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി യുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. നാശനഷ്ടം സംഭവിച്ച നിരവധി പ്രദേശങ്ങൾ സ്റ്റാലിൻ സന്ദർശിച്ചു.
നിലവിൽ വിവിധ പ്രദേശങ്ങളിലെ ഇരുനൂറുകളോളം ക്യാമ്പികളിലായി നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഒക്ടോബറിൽ വടക്കു കിഴക്കൻ മൺസൂൺ ആരംഭിച്ച ശേഷം തമിഴ്നാട്, പുതുച്ചേരി മേഖലകളിൽ 43 ശതമാനം അധികം മഴയാണ് ലഭിച്ചത്. 2015 ന് ശേഷമുള്ള ഏറ്റവും വലിയ മഴയാണ് ചെന്നൈയിൽ പെയ്തതെന്നാണ് റിപ്പോർട്ട്