Top

ഭാരത് ജോഡോയ്ക്ക് പിന്നാലെ ജനസമ്പർക്ക പരിപാടി; 'ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ' നാളെ മുതൽ

25 Jan 2023 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാരത് ജോഡോയ്ക്ക് പിന്നാലെ ജനസമ്പർക്ക പരിപാടി; ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ നാളെ മുതൽ
X

തിരുവനന്തപുരം: എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ' ജനസമ്പർക്ക പരിപാടിക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ. കെപിസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് നെറ്റ ഡിസൂസ ഇക്കാര്യം അറിയിച്ചത്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിൻ മുന്ന് ഘട്ടങ്ങളായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തിൽ പദയാത്രകളും ജില്ലാതല പ്രവർത്തന കൺവെൻഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനതല മഹിളാ മാർച്ചുകളും സംഘടിപ്പിക്കും.

മോദി സർക്കാരിന്റെ ജനദ്രോഹ ഭരണം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുകയാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ക്യാമ്പയിന്റെ ലക്ഷ്യമെന്ന് നെറ്റ ഡിസൂസ പറഞ്ഞു. പാചക വാതകത്തിന്റെയും പ്രെടോളിയം ഉത്പന്നങ്ങളുടെയും വില മൂന്നിരട്ടി വർധിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ മേൽ അധികനികുതി ചുമത്തി മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. എന്തിന് ശ്മശാനങ്ങൾക്കും പോലും ജിഎസ്ടി ഈടാക്കുന്ന മനുഷ്യത്വരഹിത സമീപനമാണ് മോദീ സർക്കാർ സ്വീകരിക്കുന്നത്.

കൊവിഡാനന്തരം മോദിയുടെ ചങ്ങാതിമാരായ കോർപ്പറേറ്റ് മുതലാളിമാർ സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയപ്പോൾ 12 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടമായ സാഹചര്യമാണ് ഇന്ത്യയിൽ. രാജ്യ സുരക്ഷ ഇത്രയേറെ വെല്ലുവിളി നേരിട്ട കാലഘട്ടമില്ല. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘപരിവാർ രാഷ്ട്രീയത്തെ ഇന്ത്യൻ മണ്ണിൽ നിന്ന് തുരത്തുക എന്ന ലക്ഷ്യമാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ജനസമ്പർക്ക പരിപാടിയിലൂടെ കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും നെറ്റ ഡിസൂസ പറഞ്ഞു.

STORY HIGHLIGHTS: 'Haath Se Haath Jodo Abhiyaan' starts from Tomorrow

Next Story

Popular Stories