Top

ഗ്യാൻവാപി സർവേ; മസ്ജിദ് കമ്മറ്റിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചായിരിക്കും ഇന്ന് വാദം കേൾക്കുന്നത്.

17 May 2022 3:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്യാൻവാപി സർവേ; മസ്ജിദ് കമ്മറ്റിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും
X

ന്യൂ ഡൽഹി: ഉത്തർപ്രദേശിലെ വാരാണസിയിലെ ഗ്യാൻവാപി-ശൃംഗാർ ഗൗരി സമുച്ചയത്തിന്റെ സർവേയ്‌ക്കെതിരെ ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്റ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതേ സമയം സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് നൽകിയ സമയപരിധി ഇന്നവസാനിക്കും.

സർവേയിങ് സംഘം പള്ളിയിൽ ശിവലിം​ഗം കണ്ടെത്തിയെന്ന ഹർജിക്കാരുടെ അഭിഭാഷകർ അവകാശപ്പെട്ടതിന് പിന്നാലെ വാരാണസി സിവിൽ കോടതിയുടെ നിർദേശത്തി​ന്റെ അടിസ്ഥാനത്തിൽ സ്ഥലം സീൽ ചെയ്തിരുന്നു. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാ‍ർക്ക് നൽകിയ സമയപരിധി ഇന്നവസാനിക്കും. റിപ്പോർട്ട് എത്രയും വേ​ഗം സമർപ്പിക്കാനാണ് ശ്രമമെന്ന് അഡ്വക്കേറ്റ് കമ്മീഷണർമാ‍ർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സർവേയേയും, കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചായിരിക്കും ഇന്ന് വാദം കേൾക്കുന്നത്.

Story Highlights : Gyanwapi Survey; The Masjid Committee's petition will be heard by the Supreme Court today

Next Story