Top

ഗുജറാത്ത് കലാപക്കാലത്തെ കൂട്ടക്കൊല; 22 പ്രതികളെ വെറുതെ വിട്ടു

2002 ഫെബ്രുവരി 28നാണ് ​ഗുജറാത്തിൽ കൂട്ടക്കൊല നടന്നത്

25 Jan 2023 2:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്ത് കലാപക്കാലത്തെ കൂട്ടക്കൊല; 22 പ്രതികളെ വെറുതെ വിട്ടു
X

മുംബൈ: ​ഗുജറാത്ത് കലാപത്തിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു. ​ഗുജറാത്തിലെ അഡീഷണൽ ജില്ലാ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2002 ൽ ദിയോൾ ഗ്രാമത്തിലെ 17 പേരെ കൂട്ടകൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 22 പേരാണ് കുറ്റപത്രത്തിലെ പ്രതികൾ എന്നാൽ അതിൽ എട്ട് പേർ വിചാരണ കാലത്ത് മരിച്ചു. ബാക്കിയുളള 14 പേരെയാണ് കോടതി ചൊവ്വാഴ്ച കുറ്റവിമുക്തരാക്കിയത്.

2002 ഫെബ്രുവരി 28നാണ് ​ഗുജറാത്തിൽ കൂട്ടക്കൊല നടന്നത്. കലാപത്തിനിടെ പ്രതികൾ 17 പേരെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ പിടികൂടി 18 വർഷത്തിന് ശേഷമാണ് കോടതി വിധി വന്നത്. വർഷങ്ങളോളം പ്രതികൾ ജയിലിൽ കഴിഞ്ഞിരുന്നു. എന്നാൽ പ്രതികളെ നിരപരാധികളാണെന്ന് കോടതി വിധിച്ചതിന്റെ കാരണം വ്യക്തമല്ല.

2002 ഫെബ്രുവരി 27ന് അയോധ്യയിൽ നിന്ന് മടങ്ങിയ സബർമതി എക്‌സ്പ്രസിന്റെ കോച്ച് ഗുജറാത്തിലെ ഗോധ്രയിൽ വെച്ച് കത്തിച്ചു. അതിൽ 58 പേർ മരിക്കുകയായിരുന്നു. ഇത് സംസ്ഥാനത്തുടനീളം കലാപത്തിന് കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ കലാപങ്ങളിലൊന്നായിരുന്നു ഇത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,044 പേർ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.

STORY HIGHLIGHTS: gujarat riots 22 accused were acquitted

Next Story