Top

Live Blog: ഗുജറാത്തില്‍ ബിജെപിക്ക് തുടര്‍ഭരണം; ഹിമാചല്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ഗുജറാത്തും ഹിമാചല്‍പ്രദേശും ആര്‍ക്കൊപ്പമെന്ന് വ്യക്തമാകാന്‍ മണിക്കൂറുകള്‍ മാത്രം

8 Dec 2022 3:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

Live Blog: ഗുജറാത്തില്‍ ബിജെപിക്ക് തുടര്‍ഭരണം; ഹിമാചല്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്
X

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക്. 182ല്‍ 156 സീറ്റുകളും നേടിയാണ് ബിജെപിയുടെ ഭരണത്തുടര്‍ച്ച. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ് 17 സീറ്റുകളില്‍ ഒതുങ്ങി. ആംആദ്മി പാര്‍ട്ടിക്ക് അഞ്ചും മറ്റുള്ളവര്‍ നാലും സീറ്റുകളും നേടി. നിലവിലെ മുഖ്യമന്ത്രിയായ ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. 12ന് ഉച്ച രണ്ടു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. മികച്ച വിജയം കൈവരിച്ച ഗുജറാത്ത് ഘടകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ബിജെപി 25 സീറ്റുകളില്‍ ഒതുങ്ങി. എക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഹിമാചല്‍ ഇത്തവണ ബിജെപിയെ തുണയ്ക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഭരണമാറ്റത്തിന്റെ പതിവ് തെറ്റാതെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ തുണയ്ക്കുകയായിരുന്നു.ആം ആദ്മിക്ക് സംസ്ഥാനത്ത് സാന്നിധ്യമുണ്ടാക്കാന്‍ പോലും സാധിച്ചില്ല. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടുവെന്നാണ് വിലയിരുത്തല്‍. തകര്‍ച്ചയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഹിമാചലിലെ വിജയം പ്രതീക്ഷ നല്‍കുകയാണ്.

ഹിമാചലില്‍ 1985ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളാണ് നേടിയിരുന്നത്. വമ്പന്‍ ജയം സ്വന്തമാക്കിയ ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.

അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും പുറത്തുവന്നു. യുപിയിലെ ശക്തികേന്ദ്രമായ ഖതൗലിയില്‍ ബിജെപി പരാജയപ്പെട്ടു. ഇവിടെ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയായിരുന്ന മഥന്‍ ഭയ്യയാണ് വിജയിച്ചത്. രാംപുരില്‍ ബിജെപിയുടെ ആകാശ് സക്‌സേന വിജയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ മുഹമ്മദ് അസിം രാജയെയാണ് പരാജയപ്പെടുത്തിയത്.

ഛത്തീസ്ഗഢിലെ ഭാനുപ്രതാപ്പുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സാവിത്രി മന്ദാവിയ വിജയിച്ചു. ബിജെപിയുടെ ബ്രഹ്മാനന്ദ് നേതാമിനെയാണ് പരാജയപ്പെടുത്തിയത്. രാജസ്ഥാനിലെ സര്‍ദര്‍ശഹര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അനില്‍ കുമാര്‍ ശര്‍മ വിജയിച്ചു. ബിഹാറിലെ കുര്‍ഹാനി മണ്ഡലത്തില്‍ ബിജെപിയുടെ കേദര്‍ പ്രസാദ് ഗുപ്ത വിജയിച്ചു. ഒഡീഷയിലെ പദംപുര്‍ മണ്ഡലത്തില്‍ ബിജെഡിയുടെ ബര്‍ഷ സിംഗ് ബാരിഹ വിജയിച്ചു.

മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്പിയുടെ ഡിംപിള്‍ യാദവ് വിജയിച്ചു. ബിജെപിയുടെ രഘുരാജ് സിംഗ് ശാക്യയെ രണ്ടരലക്ഷം വോട്ടുകള്‍ക്കാണ് ഡിംപിള്‍ പരാജയപ്പെടുത്തിയത്.

Live Updates

 • 8 Dec 2022 3:47 PM GMT

  കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് എത്രത്തോളം പ്രവര്‍ത്തിച്ചെന്ന് പ്രേമചന്ദ്രന്‍ ചോദിച്ചു.

 • 8 Dec 2022 3:45 PM GMT

  ഹിമാചലില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം 0.9 ശതമാനം. കോണ്‍ഗ്രസ് 43.9 ശതമാനം, ബിജെപി 43 ശതമാനം, സ്വതന്ത്രര്‍ 10.4 ശതമാനം, എഎപി 1.10 ശതമാനം.

 • 8 Dec 2022 2:54 PM GMT

  ഹിമാചലില്‍ സുഖ്‌വിന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയായേക്കും. വിജയിച്ച ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ സുഖ്‌വിന്ദറിന്‌. 

 • 8 Dec 2022 2:21 PM GMT

  നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി. നേരിയ മാര്‍ജിനിലാണ് ഹിമാചലിലെ തോല്‍വി. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നന്ദി. സംസ്ഥാനവുമായി ബന്ധപ്പെട്ട ഓരോ വിഷയവും ഉന്നയിക്കപ്പെടും. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ ചെറുതാണെന്നും മോദി പറഞ്ഞു.

  'ഗുജറാത്ത് ജനത പുതിയ ഇതിഹാസം രചിച്ചു. ജെപി നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഗുജറാത്തില്‍ കണ്ടത്. ആശീര്‍വാദം സ്വീകരിച്ച് ജനങ്ങളെ വണങ്ങുന്നു. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വിനീതമായ നന്ദി. ഗുജറാത്തിലെ ജനം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ചരിത്രം രചിച്ചു'-നരേന്ദ്ര മോദി പറഞ്ഞു.

 • 8 Dec 2022 1:41 PM GMT

  'ഗുജറാത്തിലെ ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. നാം പുനഃസംഘടിക്കും. കഠിനമായി പ്രവര്‍ത്തിക്കും. രാജ്യത്തെ ആദര്‍ശങ്ങള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി പോരാടുന്നത് തുടരും' -രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

 • 8 Dec 2022 1:39 PM GMT

  ബിജെപിയുടെ ആശിര്‍വാദത്തോടെ ആംആദ്മി പാര്‍ട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കിയതാണ് ഗുജറാത്തിലെ തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നതെന്ന്  കെ സുധാകരന്‍. ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദമായി വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു. 

 • 8 Dec 2022 12:51 PM GMT

  ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. 10 വര്‍ഷം കൊണ്ട് എഎപി രണ്ട് സംസ്ഥാനം ഭരിച്ചുവെന്നും ഗുജറാത്തില്‍ മികച്ച പ്രചാരണം നടത്താനായെന്നും കെജ്‌രിവാള്‍ പറഞ്ഞു.

 • 8 Dec 2022 12:42 PM GMT

  'സംസ്ഥാനതലങ്ങളില്‍ ബിജെപി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കാന്‍ തയ്യാറാക്കണം'; പ്രതിപക്ഷ പാര്‍ട്ടികളോട് സിപിഐഎം പിബി

 • 8 Dec 2022 12:18 PM GMT

  ഹിമാചലില്‍ വോട്ടെണ്ണല്‍ തുടരുന്നു; കോണ്‍ഗ്രസിന് 35, ബിജെപിക്ക് 18

 • 8 Dec 2022 12:16 PM GMT

Next Story