Top

'ലക്ഷ്മീദേവി സൈക്കിള്‍ ചവിട്ടില്ല, ആനപ്പുറത്ത് കേറില്ല'; ജനങ്ങളെ കാണാനെത്തുന്നത് താമരയിലെന്ന് രാജ്‌നാഥ് സിംഗ്

ബിജെപിയാണ് യുപിയില്‍ വികസനം കൊണ്ടുവന്നത് എന്ന് സൂചിപ്പിക്കാനായിരുന്നു പ്രതിരോധ മന്ത്രിയുടെ താരതമ്യം

20 Feb 2022 6:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷ്മീദേവി സൈക്കിള്‍ ചവിട്ടില്ല, ആനപ്പുറത്ത് കേറില്ല; ജനങ്ങളെ കാണാനെത്തുന്നത് താമരയിലെന്ന് രാജ്‌നാഥ് സിംഗ്
X

ഐശ്വര്യത്തിന്റേയും പുരോഗതിയുടേയും പ്രതീകമായ ലക്ഷ്മീദേവി ജനങ്ങളെ കാണാനെത്തുന്നത് ആനപ്പുറത്തോ സൈക്കിളിലോ അല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. താമരയിലാണ് ജനങ്ങളെ ലക്ഷ്മീദേവി കാണാനെത്തുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ബിജെപിയാണ് യുപിയില്‍ വികസനം കൊണ്ടുവന്നത് എന്ന് സൂചിപ്പിക്കാനായിരുന്നു പ്രതിരോധ മന്ത്രിയുടെ താരതമ്യം.

യുപിയില്‍ ഇത്തവണ ബിജെപിയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് സമാജ്‌വാദി പാര്‍ട്ടിയാണ്. എസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് സൈക്കിള്‍. സംസ്ഥാനത്തെ മറ്റൊരു പ്രബല രാഷ്ട്രീയ പാര്‍ട്ടിയായ ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആന. ആരുടേയും കയ്യിലേറിയല്ല ദേവി സഞ്ചരിക്കുന്നതെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു.

'പ്രധാനമന്ത്രി കിസാന്‍ നിധി, ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന എന്നിവ ലക്ഷ്മീ ദേവിയുടെ വരവിന്റെ സൂചനയാണ്. അന്താരാഷ്ട്രാ ഏജന്‍സികള്‍ പോലും രാജ്യത്ത് ബിജെപി നല്ല രീതിയിലാണ് സര്‍ക്കാറിനെ കൊണ്ടുപോകുന്നതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം ബിജെപി നടപ്പിലാക്കി. കുറ്റകൃത്യങ്ങളില്‍ നിന്നും ഭീതിയില്‍ നിന്നും ആളുകളെ മോചിപ്പിക്കുകയാണ് സോഷ്യലിസ്റ്റുകള്‍ ചെയ്യുന്നത്. അത് ചെയ്തത് ബിജെപിയാണ്', രാജ്‌നാഥ് സിംഗ് പറഞ്ഞു.

അമേത്തിയില്‍ ബിജെപി പ്രചരണ പരിപാടിയില്‍ സംസാരിക്കുയായിരുന്നു രാജ്‌നാഥ് സിംഗ്. മൂന്ന് ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ യുപിയില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ടത്തിലാണ് അമേത്തിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

STORY HIGHLIGHTS: Goddess Lakshmi Doesn't Ride Bicycle Or Elephant, Visits People On Lotus says Rajnath Singh

Next Story