Top

ഗോവയും ഉത്തരാഖണ്ഡും ഇനി ആരുടെ കൈകളില്‍; വോട്ടെടുപ്പ് ആരംഭിച്ചു

ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള പോരാട്ടത്തിനാണ് ഇത്തവണയും ഉത്തരാഖണ്ഡ് സാക്ഷ്യം വഹിക്കുക

14 Feb 2022 4:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോവയും ഉത്തരാഖണ്ഡും ഇനി ആരുടെ കൈകളില്‍; വോട്ടെടുപ്പ് ആരംഭിച്ചു
X

ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനോടൊപ്പം ഗോവയും ഉത്തരാഖണ്ഡും ഇന്ന് വിധിയെഴുതും. ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളിലായി 81 ലക്ഷം വോട്ടര്‍മാരും ഗോവയില്‍ 11 ലക്ഷത്തിലധികം വോട്ടര്‍മാരുമാണുളളത്. രാവിലെ ഏഴ് മണി മുതല്‍ ആറ് മണി വരെയാണ് വോട്ടെടുപ്പ്. അതേസമയം ഉത്തര്‍പ്രദേശിലെ ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.

ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള പോരാട്ടത്തിനാണ് ഇത്തവണയും ഉത്തരാഖണ്ഡ് സാക്ഷ്യം വഹിക്കുക. 2017ല്‍ 40 ശതമാനം വോട്ട് നേടി 70ല്‍ 56 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണത്തിലെത്തിയത്.152 സ്വതന്ത്രര്‍ അടക്കം 632 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഇരു പാര്‍ട്ടികളുടെയും വോട്ട് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. ഭരണത്തുടര്‍ച്ചയും മുഖ്യമന്ത്രിമാര്‍ ജയിക്കുന്ന പതിവും ഉത്തരാഖണ്ഡില്‍ ഇല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 11 മുഖ്യമന്ത്രിമാരെയാണ് ഉത്തരാഖണ്ഡ് കണ്ടത്.

11 ക്യാബിനറ്റ് മന്ത്രിമാരെയും സംസ്ഥാന ഘടകം അധ്യക്ഷന്‍ മദന്‍ കൗശികിനെയും ബിജെപി തെരഞ്ഞെടുപ്പു രംഗത്തിറക്കിയിട്ടുണ്ട്. ഖാത്തിമ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന്‍ ചന്ദ്ര കാപ്രിക്കെതിരെ പുഷ്‌കര്‍ സിംഗ് ധാമി മൂന്നാം തവണയാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, അഞ്ച് മന്ത്രിമാര്‍, അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരാണ് ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖര്‍. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, പിസിസി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍, മുന്‍ മന്ത്രി യശ്പാല്‍ ആര്യ തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.

goa uttarakhandഗോവയില്‍ നാല്‍പ്പത് സീറ്റുകളിലേക്ക് 301 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കോണ്‍ ഗ്രസും തൃണമൂല്‍ കോണ്‍ ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇത്തവണ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷമുള്ള

ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഗോവ നേരിടുന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത്, പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത് , മുന്‍ മുഖ്യമന്ത്രിമാരായ ചര്‍ച്ചില്‍ അലെമാവോ , രവി നായിക് , ലക്ഷ്മികാന്ത് പര്‍സേക്കര്‍ , മുന്‍ ഉപമുഖ്യമന്ത്രിമാരായ വിജയ് സര്‍ദേശായി എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. പനാജി നിയമസഭാ മണ്ഡലത്തില്‍ നിന്ന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബിജെപിക്കെതിരെ പിതാവിന്റെ പനാജി സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.

Next Story