Top

ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിന്തള്ളപ്പെട്ടു; അഫ്​ഗാനിസ്താനും ഇന്ത്യയും അടുത്തടുത്ത്

15 Oct 2021 2:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിന്തള്ളപ്പെട്ടു;  അഫ്​ഗാനിസ്താനും ഇന്ത്യയും അടുത്തടുത്ത്
X

പാകിസ്താൻ, ബം​ഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യ. പാകിസ്താന്‍ 92ാം സ്ഥാനത്താണ്. നേപ്പാളും ബംഗ്ലാദേശും 76ാം സ്ഥാനത്താണ്. മ്യാന്‍മര്‍ 71ാം സ്ഥാനത്തും. പപ്വ ന്യൂ ​ഗിയ്ന (102), അഫ്​ഗാനിസ്താൻ (103), നൈജീരിയ, കോംങോ, സിയറ ലോണി, ഹെയ്തി, ലിബെറിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്.

ചൈന, കുവൈത്ത്, ബ്രസീൽ തുടങ്ങിയ 18 രാജ്യങ്ങളാണ് റാംങ്കിം​ഗിൽ മുന്നിൽ നിൽക്കുന്നത്. കൺസേൺ വേൾഡ് വൈഡ് എന്ന ഐറിഷ് ഏജൻസിയും ജർമ്മൻ ഓർ​ഗനൈസേഷനും കൂടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്ത്യയിലെ പട്ടിണിയുടെ തോത് ആശങ്കജനകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങൾ കഴിയുന്തോറും രാജ്യത്ത് പട്ടിണി നിരക്ക് കുറയുന്നതിന് പകരം കൂടുകയാണ് ചെയ്യുന്നത്. 2000 ൽ 38.8 ആയിരുന്നു പട്ടിണിനിരക്കെടുത്തപ്പോൽ ഇന്ത്യുടെ പോയിന്റെങ്കിൽ 2012 നും 2021 നും ഇടയ്ക്ക് ഇത് 28.8 പോയി കുറയുകയാണുണ്ടായത്.

എന്നിരുന്നാലും 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, അപര്യാപ്തമായ ഭക്ഷണം, പോഷകാഹാരക്കുറനവ് എന്നിവയില്‍ ഇന്ത്യ മുന്നേറിയിട്ടുണ്ട്.

Popular Stories

    Next Story