Top

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി; ഓഫീസില്‍ എത്താൻ നിർദ്ദേശം

എല്ലാ ജീവനക്കാരും കൊവിഡ് മുന്‍കരുതലോടെ മുന്നോട്ടുപോകണമെന്നും ഇത് വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചു.

6 Feb 2022 4:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി; ഓഫീസില്‍ എത്താൻ നിർദ്ദേശം
X

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കി. കൊവിഡ് കേസുകളില്‍ ഉണ്ടായ കുറവ് കണക്കിലെടുത്താണ് നടപടി.

'കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് അവലോകനയോഗം ചേര്‍ന്നു. കേസുകളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റീവ് നിരക്കിലെ കുറവും കണക്കിലെടുത്ത്, നാളെ മുതല്‍ മുഴുവന്‍ ഓഫീസ് ഹാജര്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. യാതൊരു ഇളവുകളും കൂടാതെ, ഫെബ്രുവരി 7 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകണം,' എന്ന് മന്ത്രി അറിയിച്ചു.

അതേസമയം, എല്ലാ ജീവനക്കാരും കൊവിഡ് മുന്‍കരുതലോടെ മുന്നോട്ടുപോകണമെന്നും ഇത് വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അണ്ടര്‍ സെക്രട്ടറിയുടെ തലത്തിന് താഴെയുള്ള 50% ജീവനക്കാര്‍ക്കുള്ള വര്‍ക്ക് ഫ്രം ഹോം ക്രമീകരണം ഫെബ്രുവരി 15 വരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. നിലവിലെ കൊവിഡ് സാഹചര്യം പരിശോധിച്ചതോടെയാണ് വര്‍ക്ക് ഫ്രം ഹോം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായത്. വകുപ്പ് മേധാവികളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

Next Story