Top

ഇന്ധന വില കുതിക്കുന്നു; പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

കൊച്ചിയിൽ പെട്രോളിന് 114.20 രൂപയും ഡീസലിന് 101.11 രൂപയുമായി കൂട്ടി.

5 April 2022 12:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധന വില കുതിക്കുന്നു; പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി
X

ഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 114.20 രൂപയും ഡീസലിന് 101.11 രൂപയുമായി, തിരുവനന്തപുരത്ത് പെട്രോളിന് 116.32 രൂപയും ഡീസലിന് 103.10 രൂപ, കോഴിക്കോട് പെട്രോൾ 114.49, ഡീസൽ 101.42 എന്നിങ്ങനെയാണ് വില.

കഴിഞ്ഞ 16 ദിവസത്തിൽ പെട്രോളിന് കൂട്ടിയത് 10.01 രൂപയും ഡീസലിന് 9.67 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ട് ആഴ്ചയിൽ പെട്രോളിന് ലിറ്ററിന് 9.59 രൂപയും ഡീസലിന് 9.26 രൂപയുമാണ് കൂട്ടിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരുകയാണ്. ഇന്ധന വിലയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വർധനവ് പതിവാകുകയാണ്. തുടർച്ചയായ 16ാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത്.

STORY HIGHLIGHTS: Fuel price is increased today

Next Story