Top

ഇന്ധന വില: ഡീസല്‍ ലിറ്ററിന് 58 പൈസ കൂട്ടി

തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്

26 March 2022 5:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധന വില: ഡീസല്‍ ലിറ്ററിന് 58 പൈസ  കൂട്ടി
X

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടിയിരുന്നു.

യുക്രെെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്രാ എണ്ണ വില ബാരലിന് 130 ഡോളര്‍ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും ഈ മാസം 22 മുതൽ വീണ്ടും ഇന്ധന വില വ‍‍ർധിപ്പിക്കുകയായിരുന്നു.

STORY HIGHLIGHTS: Fuel price: Diesel price hiked by 58 paise per liter tomorrow

Next Story